ഹരി ബാഹുലേയൻ രചിച്ച് രതീഷ് റോയ് സംഗീത സംവിധാനം ചെയ്ത് കെൽവിൻ സൈമൺ ആലപിച്ച ‘റാപ്ച്ചർ ‘എന്ന ഇംഗ്ലീഷ് വീഡിയോ ഗാനം പ്രകാശനം ചെയ്തു
ഷാർജ: ഹരി ബാഹുലേയൻ രചന നിർവഹിച്ച റാപ്ച്ചർ എന്ന ഇംഗ്ലീഷ് വീഡിയോ ഗാനം ശനിയാഴ്ച വൈകുന്നേരം 9.45 നു ഷാർജ വര്ഷിപ് സെന്റർ മെയിൻ ഹാളിൽ വെച്ചു സൺഡേ സ്കൂളിനോട് അനുബന്ധിച്ചു റവ. ഡോ .വിൽസൺ ജോസഫ് പ്രാർത്ഥിച്ചു റിലീസ് ചെയ്തു. റവ. റോയ് ജോർജ് ഐ.പി.സി വര്ഷിപ് സെന്റർ ഷാർജ അസ്സോസിയേറ്റ് പാസ്റ്റർ പ്രാർത്ഥിച്ചു യോഗം ആരംഭിച്ച യോഗത്തിൽ യൂ പി എഫ് സെക്രട്ടറി തോമസ് വർഗ്ഗീസും സൺഡേ സ്കൂൾ പ്രിൻസിപ്പാൾ ജീൻ ഷാജിയും ആശംസകൾ അറിയിച്ചു. ഐ.സി.പി.എഫ്, പി.വൈ.പി.എ, ചർച് കൗൺസിൽ മെംബേർസ് ഏവരും സന്നിഹിതരായിരുന്നു. റാപ്ച്ചർ എന്ന മനോഹരമായ ഇംഗ്ലീഷ് വീഡിയോ ഗാനം റവ. ഡോ. വിൽസൺ ജോസഫ് റിലീസ് ചെയ്തതിനു ശേഷം രചന നിർവഹിച്ച ഹരി ബാഹുലേയൻ കൃതഞ്ജത അറിയിച്ചു. ശേഷം റവ. ഡോ. വിൽസൺ ജോസഫ് യോഗം പ്രാർത്ഥിച്ചു അവസാനിപ്പിച്ചു.
ആൽബം: റാപ്ചർ, രചന: ഹരി ബാഹുലേയൻ, സംഗീത സംവിധാനം: രതീഷ് റോയ്, ആലാപനം: കെൽവിൻ സൈമൺ, കോറസ്: ഹരി ബാഹുലേയൻ, ജിസമോൾ ഹരി, റോബർട്ട്, ജൂലിയസ്, നിതിൻ, ആങ്കി തോമസ്, ഇവാഞ്ജലിൻ, ശാന്തി റോയ്, ഹാരി റോയ്, ഹെലീന ആൻ റോയ്, റെക്കോർഡിങ് സ്റ്റുഡിയോ: സിയെന്ന ഷാർജ, ക്യാമറ: നിബു. ഗാനത്തിന്റെ വീഡിയോ ചുവടെ: