ഏ ജി നോർത്തേൺ ഹൈറേഞ്ച് ഡിസ്ട്രിക്ട് കമ്മിറ്റിയുടെ സെക്രട്ടറിയായി പാസ്‌റ്റർ റ്റിജോമോൻ മാത്യുവിനെ തിരഞ്ഞെടുത്തു

പഞ്ചാബ്: അസ്സംബ്ലീസ് ഓഫ് ഗോഡ് നോർത്തേൺ ഹൈറേഞ്ച് ഡിസ്ട്രിക്ട് കമ്മിറ്റിയുടെ സെക്രട്ടറിയായി റവ. റ്റിജോമോൻ മാത്യു തിരഞ്ഞെടുക്കപ്പെട്ടു. പഞ്ചാബ്, ചണ്ഡിഗഢ്, ജമ്മു കാശ്മീർ എന്നീ സംസ്ഥാനങ്ങൾ അടങ്ങിയതാണ് നോർത്തേൺ ഹൈറേഞ്ച് ഡിസ്ട്രിക്ട്. പാസ്റ്റർമാരായ റവ. പൊന്നച്ചൻ എബ്രഹാം സൂപ്രണ്ട് ആയും, റവ. ജയരാജ് അസി. സൂപ്രണ്ട് ആയും , റവ. മാണിക് രാജ് ട്രെഷറാർ ആയും , റവ. അനിൽ എബ്രഹാം കമ്മറ്റി മെമ്പറായും തിരഞ്ഞെടുക്കപ്പെട്ടു.

 

കഴിഞ്ഞ 15 ൽ പരം വർഷമായി റവ. റ്റിജോമോൻ മാത്യു പഞ്ചാബിൽ നവാൻഷഹർ എന്ന സ്ഥലത്ത് ദൈവവേല ചെയ്യ്ത് വരുന്നു. സൺഡേ സ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ സെക്ഷൻ കൺവീനർ , ഡിസ്ട്രിക് മീഡിയ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ, സെക്ഷൻ പ്രസ്ബിറ്റർ, സെക്ഷൻ സെക്രട്ടറി, സെക്ഷൻ ട്രെഷറാർ, തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്തനംതിട്ട ചിറ്റാർ സ്വദേശിയാണ് .ബെഥേൽ ബൈബിൾ കോളേജ് പൂർവ്വ വിദ്യാർത്ഥിയും ഏ.ജി മലയാളം ഡിസ്ട്രിക്ട് നോർത്ത് ഇന്ത്യ മിഷനറിയും ആണ്. ഭാര്യ: ലിജി (ഏ.ജി സീനിയർ ശുശ്രൂഷകൻ റവ. ജോസ് ജേക്കബിന്റെ മകളാണ്.), മക്കൾ : ജൂബെൽ, ജെഫ്റിൻ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply