മാ​ധ്യ​മ സ്വാ​ത​ന്ത്ര്യത്തിൽ ഇ​ന്ത്യ വീ​ണ്ടും താ​ഴേ​യ്ക്ക്

ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള മാ​ധ്യ​മ സ്വാ​ത​ന്ത്യ സൂ​ചി​ക​യി​ൽ ഇ​ന്ത്യ​യു​ടെ റാ​ങ്കിം​ഗ് വീ​ണ്ടും ഇ​ടി​ഞ്ഞു. മു​ൻ വ​ർ​ഷ​ത്തെ 150-ാം സ്ഥാ​ന​ത്തു നി​ന്നും 2023ൽ ​മാ​ധ്യ​മ സ്വാ​ത​ന്ത്യ സൂ​ചി​ക​യി​ൽ ഇ​ന്ത്യ 161-ാം സ്ഥാ​ന​ത്തെ​ത്തി. ആ​ഗോ​ള മാ​ധ്യ​മ കൂ​ട്ടാ​യ്മ​യാ​യ റി​പ്പോ​ർ​ട്ടേ​ഴ്സ് വി​ത്തൗ​ട്ട് ബോ​ർ​ഡേ​ഴ്സ് ത​യാ​റാ​ക്കി​യ പ​ട്ടി​ക വ്യ​ക്ത​മാ​ക്കു​ന്നു. യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളാ​യ നോ​ർ​വേ, അ​യ​ർ​ല​ൻ​ഡ്, ഡെ​ൻ​മാ​ർ​ക്ക് എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ൽ ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്തി​യ​ത്. വി​യ​റ്റ്നാം, ചൈ​ന, ഉ​ത്ത​ര കൊ​റി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ൽ അ​വ​സാ​ന മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​ൽ.

ഫ്രാ​ൻ​സ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന റി​പ്പോ​ർ​ട്ടേ​ഴ്സ് വി​ത്തൗ​ട്ട് ബോ​ർ​ഡേ​ഴ്സ് എ​ല്ലാ വ​ർ​ഷ​വും മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ ആ​ഗോ​ള റാ​ങ്കിം​ഗ് പു​റ​ത്തി​റ​ക്കു​ന്നു. പൊ​തു​താ​ത്പ​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് വാ​ർ​ത്ത​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നും നി​ർ​മി​ക്കു​ന്ന​തി​നും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നും മാ​ധ്യ​മ​ങ്ങ​ൾ​ക്കു​ള്ള സ്വാ​ത​ന്ത്യം, വൈ​ദ​ഗ്ധ്യം തു​ട​ങ്ങി​യ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റി​പ്പോ​ർ​ട്ടേ​ഴ്സ് വി​ത്തൗ​ട്ട് ബോ​ർ​ഡേ​ഴ്സ് റാ​ങ്കിം​ഗ് പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​ത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply