റ്റി.പി.എം ജയ്പൂർ: സുവിശേഷ പ്രസംഗം വ്യാഴാഴ്ച മുതൽ
ജയ്പൂർ / (രാജസ്ഥാൻ): ദി പെന്തെക്കൊസ്ത് മിഷൻ ജയ്പൂർ സഭയുടെ (ഡൽഹി സെന്റർ) ആഭിമുഖ്യത്തിൽ സുവിശേഷ പ്രസംഗം മെയ് 4 മുതൽ 7 വരെ വൈകിട്ട് 5:45 ന് വിദ്യാധർ നഗർ സെക്ടർ 8 സി ബ്ലോക്ക് (ഓൾഡ് ബസ് സ്റ്റാൻഡിനു സമീപം) നടക്കും.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6 ന് സുവിശേഷ പ്രസംഗവും രാവിലെ 7 ന് ബൈബിൾ ക്ലാസ്, 9 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗവും വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 3 ന് പ്രത്യേക യുവജന മീറ്റിങ്ങ് എന്നിവയും സമാപന ദിവസമായ ഞായറാഴ്ച സംയുക്ത സഭായോഗവും നടക്കും.
സഭയുടെ സീനിയർ ശുശ്രൂഷകർ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.