ക്രൈസ്തവ എഴുത്തുപുര ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ പ്രമോദ് കെ. സെബാസ്റ്റ്യൻ ഐപിസി ബിലാസ്പൂർ സെന്ററിന്റെ പുതിയ സെന്റർ മിനിസ്റ്റർ

ഛത്തീസ്ഗഡ്: ഇന്ത്യൻ പെന്തക്കോസ്ത് ചർച്ച് ഓഫ് ഗോഡ് ഛത്തീസ്ഗഡ് സ്റ്റേറ്റ്  പ്രസ്ബിട്ടറി & കൗൺസിൽ ഐപിസി ബിലാസ്പൂർ സെന്ററിന്റെ പുതിയ സെന്റർ പാസ്റ്ററായി പാസ്റ്റർ പ്രമോദ് കെ. സെബാസ്റ്റ്യനെ നിയമിച്ചു.

ഛത്തീസ്ഗഡിലെ ആദ്യത്തെ ഐപിസി സെന്റർറാണ് ബിലാസ്പൂർ സെന്റർ, പാസ്റ്റർ കുരുവിള എബ്രഹാം ദീർഘകാലം സെന്റർ പാസ്റ്റർ ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. അദ്ദേഹത്തിൻറെ അനാരോഗ്യം നിമിത്തം ചുമതല ഒഴിഞ്ഞപ്പോൾ ആണ് പാസ്റ്റർ പ്രമോദ് കെ.  സെബാസ്റ്റ്യൻ (LLB.BD. MTh.) പ്രസ്തുത ഉത്തരവാദിത്വം ഏറ്റെടുത്തത്. ദീർഘകാലമായി ഉത്തരേന്ത്യയിൽ സുവിശേഷവേല ചെയ്യുന്ന പാസ്റ്റർ പ്രമോദ് കെ സെബാസ്റ്റ്യൻ
ഇപ്പോൾ  ബിലാസ്പൂരിലെ ഐപിസി ഗോസ്പൽ ഹോം ചർച്ചിന്റെ പാസ്റ്ററായി സേവനം അനുഷ്ഠിക്കുന്നു.

ഐപിസി തിരുവല്ല സെന്റർ & മേഖല പി വൈ പി എ സെക്രട്ടറി, ഐപിസി നോർത്തേൺ റീജിയൺ കൗൺസിൽ & പ്രസ്ബിട്ടറി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ക്രൈസ്തവ എഴുത്തുപുര ബീഹാർ ചാപ്റ്റർ പ്രസിഡന്റും ഇവാഞ്ചലിസം ഡയറക്ടറുമായിരുന്ന അദ്ദേഹം ഇപ്പോൾ ജനറൽ വൈസ് പ്രസിഡൻറ് ആണ്.

2023 ഏപ്രിൽ 27 ന് വൈകുന്നേരം 6 മണിക്ക് ബിലാസ്പൂരിലെ ത്രിവേണി ഭവനിൽ പ്രതിഷ്ഠാ ശുശ്രൂഷ നടക്കും. ഐപിസി ഛത്തീസ്ഗഡ് സ്റ്റേറ്റ് ഭാരവാഹികളായ പാസ്റ്റർ കുരുവിള എബ്രഹാം, പാസ്റ്റർ ബിനോയ് ജോസഫ്, പാസ്റ്റർ സുനിൽ എബ്രഹാം, പാസ്റ്റർ ചാക്കോ തോമസ് എന്നിവർ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading