ദ്വിദിന സെമിനാറും ബിരുദദാന ശുശ്രൂഷയും നടന്നു
ഡൽഹി: കോർണർ സ്റ്റോൺ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ദ്വിദിന സെമിനാറും ബിരുദദാന ശുശ്രൂഷയും നടത്തപ്പെട്ടു. ഏപ്രിൽ 21, 22 ദിവസങ്ങളിൽ നടത്തപ്പെട്ട ദ്വിദിന സെമിനാറിൽ ബെഥേൽ ബാപ്റ്റിസ്റ്റ് ചർച്ച്, സാൻഡിയഗോ, കാലിഫോർണിയ സീനിയർ പാസ്റ്റർ ഡോ. റിംഗ് ഗോൾഡ് മുഖ്യപ്രഭാഷണം നടത്തി.
“എഴുന്നേറ്റു പണിയുക” (നെഹ. 2:18) എന്ന വിഷയത്തെ ആസ്പദമാക്കി നടത്തപ്പെട്ട സെമിനാറിൽ അറുപതിൽ പരം വേദ വിദ്യാർത്ഥികൾ പങ്കെടുത്തു. ഏപ്രിൽ 23 ഞായറാഴ്ച ഇവാഞ്ചൽ ബൈബിൾ ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട സംയുക്ത ആരാധനയിൽ ഡൽഹി എൻ.സി. ആറിലുള്ള നിരവധി സഭകൾ പങ്കെടുത്തു, NICM, ഇവാഞ്ചൽ ബൈബിൾ ചർച്ചിന്റെ സ്ഥാപക പ്രസിഡന്റും ഡയറക്ടറുമായ റവ. എൻ. എ ഫിലിപ്പ് നേതൃത്വം നൽകിയ ആരാധനയിൽ ഡോ. റിംഗ് ഗോൾഡ് മുഖ്യ സന്ദേശം നൽകി. പാസ്റ്റർ രാജേഷ് ജോൺ ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകി. ആരാധനാനന്തരം നടത്തപ്പെട്ട ശുശ്രൂഷയിൽ പഠനം പൂർത്തിയാക്കിയ 26 C.Th വിദ്യാർത്ഥികൾക്ക് ബിരുദ ദാനം നൽകപ്പെട്ടു. കോർണർ സ്റ്റോൺ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ C Th, D.Th എന്നീ ഓൺലൈൻ കോഴ്സുകൾ നടത്തപ്പെടുന്നു.