ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ആറ്റിങ്ങൽ സെന്റർ: സുവിശേഷ മഹായോഗവും സംഗീത വിരുന്നും സമാപിച്ചു

ആറ്റിങ്ങൽ: ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ആറ്റിങ്ങൽ സെന്ററിന്റെ സുവിശേഷ മഹായോഗവും സംഗീത വിരുന്നും ഏപ്രിൽ 12 മുതൽ 15 വരെ ഉള്ളൂർ ചർച്ച് ഗോഡ് സഭാ ഹാളിൽ നടന്നു.

സ്റ്റേറ്റ് ഓവർസിയർ റവ സി സി തോമസ്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പാ. വൈ റെജി, എഡ്യുക്കേഷൻ ഡയറക്ടർ ഡോ.ഷിബു കെ മാത്യു, സെന്റർ പാസ്റ്റർ ഈപ്പച്ചൻ തോമസ് എന്നിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിച്ചു. ഗാനശുശ്രൂഷ ബാൻഡ് ഓഫ് പെട്ടകം നേതൃത്വം നൽകി.

സെന്ററിന്റെ വിവിധ ഇടങ്ങളിൽ ശുശ്രൂഷിക്കുന്ന പാസ്റ്റർമാരായ കുഞ്ഞുഞ്ഞു, മനോജ്‌,
സാബു സഖറിയ, ബ്ലസ്സൻ, സജിത്ത്, ഇവാ ജോസ് എന്നിവർ ഞായറാഴ്ച വചനം ശുശ്രൂഷിച്ചു. ഡിസ്ട്രിക്ട് സെക്രട്ടറി  രാംദാസ് കൃതജ്ഞത രേഖപ്പെടുത്തി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading