ഏകദിന ഫാമിലി എൻറിച്ച്മെന്റെ സെമിനാറും കൗൺസലിംഗ് കോഴ്സ് ഗ്രാഡുവേഷനും നടന്നു

മുംബൈ: ചർച്ച് ഓഫ് ഗോഡ്, കൗൺസലിംഗ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ഏകദിന ഫാമിലി എൻറിച്ച്മെന്റെ സെമിനാർ ബദലാപൂരിലുള്ള ചർച്ച് ഓഫ് ഗോഡ് ക്യാമ്പസിൽ വച്ച് ഏപ്രിൽ 10 ന് നടന്നു. കൗൺസലിംഗ് ഡിപ്പാർട്ട്മെന്റെ സെക്രട്ടറി പാസ്റ്റർ മനു. കെ. ചാക്കോയുടെ അദ്ധ്യക്ഷതയിൽ പാസ്റ്റർ ഗായോസ് റെജി പ്രാത്ഥിച്ച് ആരംഭിച്ച മീറ്റിംഗിൽ പാസ്റ്റർ ഇ. പി സാംകുട്ടി, (ഇവാഞ്ചലിസം ഡയറക്ടർ) ഉദ്ഘാടനവും പാസ്റ്റർ ജിക്സൺ ജയിംസ്, പാസ്റ്റർ ബിജു എം ജി, ഡോക്ടർ ജോൺ സി എം. വിവിധ സെക്ഷനുകൾക്ക് നേതൃത്വവും നൽകി.

കുടുംബ ജീവിതത്തിലെ വെല്ലുവിളികൾ എന്ന വിഷയത്തെ ആസ്പദമാക്കി ഡോക്ടർ ജോൺ സി എം (കൗൺസലിംഗ് ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ) പ്രത്യേക വിഷയ അവതരണം നടത്തി “ദൈവ നിർമിത കുടുംബം, കുടുംബ ജീവിതത്തിലെ വെല്ലുവിളികൾ, വിജയകരമായി എങ്ങനെ അതിനെ അതിജീവിക്കാം” എന്നീ വിഷയത്ത് ആസ്പദമാക്കി ഡോക്ടർ സിനോജ് ജോർജ്, പാസ്റ്റർ ബെന്നിസൻ മത്തായി (റീജിയണൽ ഓവർസിയർ) ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

പാസ്റ്റർ ബെഞ്ചി മാത്യു ഗാനശുശ്രുഷ നിർവഹിച്ചു. പാസ്റ്റർ ബിജു തങ്കച്ചൻ, പാസ്റ്റർ ഷിബു മാത്യു, പാസ്റ്റർ ജെ. ജോൺസൺ, പാസ്റ്റർ സെബാസ്റ്റ്യൻ, പാസ്റ്റർ ലിജീഷ് തോമസ് വിവിധ സെക്ഷനുകളിൽ പ്രാർത്ഥിച്ചു. പാസ്റ്റർ ബെന്നിസൺ മത്തായിയുടെ ഹൃദയ സ്പർശിയായ സമാപന സന്ദേശവും, പ്രാർത്ഥനയും, ആശിർവാദത്തോടും സെമിനാറിന് അനുഗ്രഹ സമാപ്തി. അടുത്ത ദിവസം നടന്ന ഗ്രാഡുവേഷനിൽ ഡിപ്ലോമാ ഇൻ കൗൺസലിംഗ് കോഴ്സ് പൂർത്തിയാക്കിയ ഇരുപത്തി മൂന്നു പേർക്ക് പാസ്റ്റർ സെന്നിസൺ മത്തായി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply