പി ജി ജോൺ (88) അക്കരെ നാട്ടിൽ

KE NEWS DESK | THIRUVALLA

വെൺമണി: റിട്ട. ഇ.സ്.ഐ മാനേജർ വെൺമണി ബെഥേലിൽ പി ജി ജോൺ (88) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഏപ്രിൽ 10 ന് (തിങ്കളാഴ്ച) രാവിലെ 8.30 നു ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം സഭാ സെമിത്തേരിയിൽ.
ഭാര്യ: കുണ്ടറ ആറുമുറിക്കട കിഴക്കേവീട്ടിൽ റിട്ട. അദ്ധ്യാപിക പരേതയായ കുഞ്ഞമ്മ ജോൺ.
മക്കൾ: ജീന ജോർജ് , ബീന ജോൺ, ഫേബാ പ്രസാദ്, പാസ്റ്റർ. സാംജി ജോൺ.
മരുമക്കൾ : പാസ്റ്റർ ജോർജ് കെ. മാത്യു , പാസ്റ്റർ ജോൺ ജോർജ് , പ്രസാദ് വർഗീസ്, ലിജി സാം.

ഐപിസി മാവേലിക്കര ഈസ്റ്റ് സെന്ററിന്റെ ആദ്യകാല വിശ്വാസിയും സെന്ററിന്റെ മുൻ ജോയിന്റ് സെക്രട്ടറിയും ദീർഘവർഷങ്ങൾ പുത്രിക സംഘടനകൾക്കും ചാരിറ്റി ബോർഡിനും നേതൃത്വം നൽകിയ വ്യക്തിയാണ് പി ജി ജോൺ സാർ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.