കേരള ക്രിസ്ത്യൻ അസംബ്ലി വാർഷിക കൺവെൻഷൻ ഏപ്രിൽ 14 മുതൽ

KE NEWS DESK | TORONTO

ടോറോന്റോ: കേരള ക്രിസ്ത്യൻ അസംബ്ലി വാർഷിക കൺവെൻഷൻ ഏപ്രിൽ 14 മുതൽ നടക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കേരള ക്രിസ്ത്യൻ അസംബ്ലിയൂടെ മുപ്പതാമതു വാർഷികത്തോടനുബന്ധിച്ച് എപ്രിൽ 14 മുതൽ 16 വരെ കേരള ക്രിസ്ത്യൻ അസംബ്ലി ചർച്ചിൽ വച്ച് നടത്തപ്പെടുന്ന കൺവെൻഷനിൽ പാസ്റ്റർ സണ്ണി ഫിലിപ്പ് (യു എസ് എ) മുഖ്യ സന്ദേശം നൽകും. “What did the blood of Jesus accomplish” എന്നതാണ് കൺവൻഷന്റെ മുഖ്യ ചിന്താവിഷയം.

എപ്രിൽ 14 വെള്ളിയാഴ്ച വൈകുന്നേരം 7:30 മുതൽ പൊതുയോഗം ഉണ്ടായിരിക്കുന്നതാണ്. എപ്രിൽ 15 ശനിയാഴ്ച്ച രാവിലെ 10:30 മുതൽ യൂത്ത് കോൺഫെറൻസ്‌ നടക്കും. “Jesus in my generation” എന്നതാണ് യൂത്ത് കോൺഫെറൻസിന്റെ തീം. വൈകിട്ട് 7:30 മുതൽ പൊതുയോഗവും ഉണ്ടായിരിക്കുന്നതാണ്. എപ്രിൽ 16 ഞായറാഴ്ച നടക്കുന്ന വിശുദ്ധ സഭാരാധനയൊടെ കൺവൻഷൻ സമാപിക്കും.

സഭാശുശ്രൂഷകരായ പാസ്റ്റർ മോൻസി എം ജോണും പാസ്റ്റർ ജോനാഥൻ സാമുവേലും വിവിധ ശുശ്രുഷകൾക്ക് നേതൃത്വം നൽകുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading