സ്റ്റെറിസോ – 2023 രണ്ടാമത് ആത്മീയ സംഗമം മുട്ടുമണ്ണിൽ നാളെ നടക്കും
കുമ്പനാട് : സൗദിയിൽ ജോലി ചെയ്തിരുന്ന പെന്തക്കോസ്ത് വിശ്വാസികളുടെ ഐക്യ വേദിയായ കെഎസ്എ പെന്തക്കോസ്തൽ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ നാലാം തീയതി ചൊവ്വാഴ്ച മുട്ടുമൺ ഐസിപിഎഫ് മൗണ്ട് ഒലിവ് സെന്ററിൽ നടക്കും. രാവിലെ 9:30 മുതൽ 4:00 വരെയാണ് സമ്മേളനം നടക്കുന്നത്. സൗദിയറേബ്യായിലെ പ്രവാസി വിശ്വാസികളുടെ രണ്ടാമത് സ്റ്റെറിസോ സമ്മേളനമാണ് നാളെ നടക്കുന്നത്.
പ്രവാസികളായിരുന്ന അഞ്ഞൂറിൽപ്പരം കുടുംബങ്ങൾ പങ്കെടുക്കും. സൗദിയിലെ വിവിധ പെന്തക്കോസ്ത് സഭകളിൽ ആരാധിച്ചു വന്ന വിശ്വാസികൾ തിരികെ നാട്ടിൽ സ്ഥിരവാസികളായപ്പോൾ പരസ്പ്പരം കാണുവാനും ആത്മീയ ബന്ധങ്ങൾ നിലനിർത്തുവാനും
രൂപീകരിച്ച ഒരു കൂട്ടായ്മയാണ് ഇത്. ആദ്യകാലഘട്ടങ്ങളിൽ ആരാധനയ്ക്ക് എതിർപ്പുകൾ ഉണ്ടാകുകയും അറസ്റ്റ് ചെയ്ത് ജയിലിൽ കിടക്കേണ്ടി വന്ന വിശ്വാസികളുടെ തീഷ്ണതയുടെ അനുഭവമാണ് ഈ പ്രാർത്ഥനാ സമ്മേളനമെന്ന് സംഘാടകർ പറയുന്നു.
ഭാവിയിൽ പ്രവർത്തനങ്ങൾ വിപുലമാക്കി ഈ ഒത്തുചേരൽ സ്ഥിരമായി നടത്തുവാനും ആഗ്രഹിക്കുന്നു.
പാസ്റ്റർമാരായ ജോൺ പുളിവേലിൽ (വെസ്റ്റ് ബംഗാൾ) തോമസ് കുരുവിള (പുനലൂർ) എന്നിവർ മുഖ്യസന്ദേശം നൽകും. കെഎസ്എ കമ്യൂണിറ്റി ക്വയർ ആരാധനയ്ക്ക് നേതൃത്വം കൊടുക്കും.


- Advertisement -


Comments are closed.