‘ഏഷ്യയെ സ്നേഹിക്കുന്ന സുവിശേഷ പോരാളി: തമ്പി മാത്യു’ പുസ്തകം പുറത്തിറക്കി

തിരുവല്ല: ഏഷ്യൻ രാജ്യങ്ങളിലെ കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ചിൽഡ്രൻസ് നെറ്റ്‌വർക്ക് ഇൻറർനാഷണലിൻറെ ചെയർമാൻ റവ. തമ്പി മാത്യുവിന്റെ ജീവിത അനുഭവങ്ങൾ കോർത്തിണക്കി ഏഷ്യയെ സ്നേഹിക്കുന്ന സുവിശേഷ പോരാളി” എന്ന പുസ്തകം പുറത്തിറക്കി.

News Middle Advt Banner

ബിനു ജോസഫ് വടശ്ശേരിക്കര രചിച്ച് എക്സൽ പബ്ലിക്കേഷൻ പുറത്തിറക്കിയ ഗ്രന്ഥത്തിൽ ജീവിതത്തിലെ പ്രതിസന്ധികളെ സധൈര്യം നേരിട്ട തമ്പി മാത്യുവിന്റെ ജീവിത അനുഭവങ്ങൾ ആരെയും പ്രചോദിപ്പിക്കുന്നതാണ്. പാസ്റ്റർ സംകുട്ടി ചാക്കോയിൽ നിന്നും റവ. സി സി തോമസ് പുസ്തകം ഏറ്റുവാങ്ങി പ്രകാശനം നിർവ്വഹിച്ചു.

ആദ്യ കോപ്പി റവ സി സി എബ്രഹാമിനു നല്കി. പുസ്തകം വിറ്റ് താൻ ചെയ്യുന്ന ശുശ്രൂഷ മൂലം അനേകം കുട്ടികൾക്കും സുവിശേഷകർക്കും അനുഗ്രഹമാകുന്നു എന്ന് റവ. പിജി മാത്യൂസ് പറഞ്ഞു. റവ. കെ സി ജോൺ, പാസ്റ്ററുമാരായ ബാബു ചെറിയാൻ, ഷാജി എം പോൾ, ഫിന്നി കുരുവിള, അനിൽ ഇലന്തൂർ, ജോബി കെസി, എബ്രഹാം ജോർജ്ജ് മലയിൽ, പിജെ തോമസ്, റോയി വാഴമുട്ടം എന്നിവരും സന്നിഹിതരായിരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading