എക്സൽ മിനിസ്ട്രിസ് ഇൻറർനാഷണൽ ഓഫീസ് ഉത്ഘാടനം ചെയ്തു

പത്തനംതിട്ട: കുഞ്ഞുങ്ങളുടെയും യുവജനങ്ങളുടെയും ഇടയിലെ പ്രമുഖ പ്രവർത്തനമായ എക്സൽ മിനിസ്ട്രീസിന്റെ ഇൻറർനാഷണൽ ഓഫീസ് സമർപ്പണ ശുശ്രൂഷ 2023 മാർച്ച് 27 തിങ്കളാഴ്ച 3:00 മണിക്ക് കുമ്പനാട് വച്ച് ഇന്ത്യയിലെ പ്രമുഖ ദൈവസഭകളുടെ ലീഡേഴ്സായ റവ. ഡോ. കെ സി തോമസ്, റവ. സി സി തോമസ്, റവ. പി ജി മാത്യുസ്, റവ.കെ സി തോമസ്, പാസ്റ്റർ ബാബു ചെറിയാൻ, വർക്കി, പാസ്റ്ററുമാരായ, തോമസ് എം പുളിവേലിൽ, സിസി എബ്രഹാം, ടി.വി പൗലോസ്, പിജെ തോമസ്, ഷാജി എം പോൾ, ജി അലക്സാണ്ടർ, ഫിന്നി കുരുവിള,, ഷാജി എം പോൾ, ഫിന്നി കുരുവിള, ജിജി ചാക്കോ, സാംകുട്ടി ചാക്കോ, ജോർജ്ജ് എബ്രഹാം മലയിൽ, റോയി വാഴമുട്ടം , ടി വൈ യോഹന്നാൻ , ലിജോ ജോസഫ് , കെ ഐ രാജേഷ്, ഫിന്നി കാഞ്ഞങ്ങാട് തുടങ്ങിയവരുടെ സാന്നിദ്ദ്യത്തിൽ ഡോ. കെ സി ജോൺ നിർവ്വഹിച്ചു. ബാബു ചെറിയാൻ മുഖ്യ സന്ദേശം നല്കി.

യുവജനപ്രസ്ഥാനങ്ങൾക്ക് നേതൃത്വം നല്കുന്നവരും ക്രൈസ്തവ മാധ്യമ പ്രവർത്തകരും വിവിധ ബൈബിൾ കോളജ് പ്രതിനിധികളും സമർപ്പണ ശുശ്രൂഷയിൽ പങ്കെടുത്തു. ഗായകൻ ഇമ്മാനുവൽ ഹെൻട്രിയും എക്സൽ മ്യൂസിക് ബാന്റും സംഗീത വിരുന്ന് അവതരിപ്പിച്ചു.

റവ. തമ്പി മാത്യു (ചെയർമാൻ എക്സൽ മിനിസ്ട്രീസ്) ഡയറക്ടറുമാരായ പാസ്റ്റർ ബിനു ജോസഫ് വടശേരിക്കര, അനിൽ പി എം കൂടാതെ ഷിബു കെ ജോൺ, ബെൻസൺ വർഗീസ്. ബ്ലസ്സൺ പി. ജോൺ, സ്റ്റാൻലി റാന്നി, ഡെന്നി ജോൺ, ബ്ലസൻ തോമസ് എന്നിവർ നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading