ദൈവമക്കൾ വിശുദ്ധിയോട് ക്രിസ്തീയ ജീവിതം നയിക്കണം: ഡെപ്യൂട്ടി ചീഫ് പാസ്‌റ്റർ എം റ്റി തോമസ്

റ്റി പി എം ബെംഗളൂരു സെന്റർ കണ്‍വൻഷൻ

ബെംഗളൂരു: ദൈവവചന പ്രകാരം ദൈവമക്കൾ വിശുദ്ധിയോട് ക്രിസ്തീയ ജീവിതം നയിക്കണമെന്ന് ദി പെന്തെക്കൊസ്ത് മിഷൻ ഡെപ്യൂട്ടി ചീഫ് പാസ്‌റ്റർ എം റ്റി തോമസ് പ്രസ്താവിച്ചു. ബെംഗളൂരു ഗധലഹള്ളിയിൽ നടക്കുന്ന റ്റി പി എം ബെംഗളൂരു സെന്റർ കണ്‍വന്‍ഷന്റെ സമാപനദിന സംയുക്ത സഭായോഗത്തിൽ ഉത്തമ ഗീതം 4:16 ആധാരമാക്കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വേർപാട് ജീവിതം നയിച്ച് ക്രിസ്തുവിന്റെ പുനരാഗമനത്തിനായി ഒരുങ്ങണമെന്ന് പാസ്റ്റർ എം റ്റി തോമസ് പറഞ്ഞു. സുവിശേഷ പ്രവർത്തകർ വിവിധ ഭാഷകളിൽ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

ഇന്ന് രാത്രി യോഗത്തോട് സമാപിക്കുന്ന കൺവൻഷനിൽ കർണാടകയിലെ ഗോകുല, ഫ്രാസർ ടൗൺ, യെലഹങ്ക, ബെല്ലാരി, തുംകൂർ, ചിക്കമംഗളൂർ, ഹൂബ്ലി, മൈസൂർ, ഉഡുപ്പി, ഇച്ചിലംപാടി, മംഗളൂരു, ഗോവയിലെ പഞ്ചിം, വെർനാ, ആന്ധ്രാപ്രദേശിലെ ഗുന്റകല്‍ തമിഴ്നാട്ടിലെ ഹൊസൂർ തുടങ്ങിയ ബെംഗളൂരു സെന്ററിലെ 46 പ്രാദേശിക സഭകളുടെയും ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading