റ്റി.പി.എം ബെംഗളൂരു സെന്റർ കണ്‍വൻഷൻ നാളെ സമാപിക്കും

ബെംഗളൂരു: ദൈവമക്കൾ എപ്പോഴും ദൈവവചനങ്ങൾ ഹൃദയങ്ങളിൽ സൂക്ഷിക്കണം എന്ന് ന്യൂ കോവിനെന്റെ പെന്തെക്കോസ്തൽ ചർച്ച് (റ്റി.പി.എം) ഫിജി സെന്റർ പാസ്‌റ്റർ ജെർണസ് ഡി പ്രസ്താവിച്ചു.
ബെംഗളൂരു ഗധലഹള്ളിയിൽ നടക്കുന്ന ദി പെന്തെക്കൊസ്ത് മിഷൻ ബെംഗളൂരു സെന്റർ കണ്‍വന്‍ഷന്റെ രണ്ടാം ദിന രാത്രി യോഗത്തിൽ 1 രാജാക്കന്മാർ 17 – 20 ആധാരമാക്കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാതൃകകൾ നഷ്ടമായ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും അതിനാൽ ക്രിസ്തുവിനെ മാതൃകയാക്കി ജീവിക്കാൻ ദൈവമക്കൾക്ക് കഴിയണമെന്ന് പാസ്റ്റർ ജെർണസ് പറഞ്ഞു. സുവിശേഷ പ്രവർത്തകർ വിവിധ ഭാഷകളിൽ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

News Middle Advt Banner

ഇന്ന് രാവിലെ 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് യുവജന സമ്മേളനം, 6 ന് സുവിശേഷ പ്രസംഗം, രാത്രി 10 ന് കാത്തിരിപ്പ് യോഗം എന്നിവയും
സമാപന ദിവസമായ നാളെ ഞായറാഴ്ച രാവിലെ 9 ന് സംയുക്ത സഭായോഗത്തിൽ കർണാടകയിലെ ഗോകുല, ഫ്രാസർ ടൗൺ, യെലഹങ്ക, ബെല്ലാരി, തുംകൂർ, ചിക്കമംഗളൂർ, ഹൂബ്ലി, മൈസൂർ, ഉഡുപ്പി, ഇച്ചിലംപാടി, മംഗളൂരു, ഗോവയിലെ പഞ്ചിം, വെർനാ, ആന്ധ്രാപ്രദേശിലെ ഗുന്റകല്‍ തമിഴ്നാട്ടിലെ ഹൊസൂർ തുടങ്ങിയ ബെംഗളൂരു സെന്ററിലെ 46 പ്രാദേശിക സഭകളുടെയും ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading