പാസ്റ്റർ ബിജു ബേബിക്കു യാത്രയയപ്പ് നൽകി

റിയാദ്: കഴിഞ്ഞ ഇരുപത്തിയൊന്നിലേറെ വര്‍ഷത്തെ സ്തുത്യര്‍ഹമായ ജോലിക്കും ശുശ്രൂഷക്കും ശേഷം അയർലണ്ടിലേക്കു പോകുന്ന അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫെല്ലോഷിപ് റിയാദ് റീജിയൻ വൈസ് പ്രസിഡൻ്റും പാസ്റ്റർ ബിജു ബേബി (കൊട്ടാരക്കര)ക്ക് റിയാദിലെ പാസ്റ്റേഴ്സ് ഫെലോഷിപ്പിൻ്റെ വകയായി യാത്രയയപ്പ് നല്‍കി. റിയാദ് റീജിയണിലെ പാസ്റ്റർമാരും അവരുടെ കുടുംബാംഗങ്ങളും നിരവധി ദൈവമക്കളും ഒത്തുചേര്‍ന്ന് നല്‍കിയ യാത്രയയപ്പ് യോഗത്തിന് പാസ്റ്റർ സി. ടി. വർഗ്ഗീസ് (അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫെലോഷിപ്പ് റിയാദ് റീജിയൺ പ്രസിഡൻ്റ്) അദ്ധ്യക്ഷത വഹിച്ചു.

പാസ്റ്റർ റെജി തലവടി (ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സൗദി അറേബ്യ പ്രസിഡന്റ്), പാസ്റ്റർ റെജി ഓതറ (ഐപിസി റിയാദ് റീജയൺ പ്രസിഡന്റ്), പാസ്റ്റർ റെജി തുവയൂർ (ചർച്ച് ഓഫ് ഗോഡ് റിയാദ് റീജിയൻ ഓവർസിയർ) പാസ്റ്റർ റെജി കുമളി(ഐപിസി മിഡ് വെസ്റ്റ് പ്രസിഡൻ്റ്) തുടങ്ങിയവർ പ്രസംഗിച്ചു.

റിയാദിലെ സഭകളുടെയും ശുശ്രൂഷകന്മാരുടെയും പേരിലുള്ള സ്നേഹോപഹാരം ഷാജി വര്ഗീസ് പാസ്റ്റർ ബിജു ബേബിക്കും കുടുംബത്തിനും കൈമാറി. റിയാദ് റീജണല്‍ പാസ്റ്റേഴ്സ് ഫെലോഷിപ്പിനു വേണ്ടി ഇവാ. ബിജു രാജു (ബിജു പാലസ്) നന്ദി പ്രകാശനം നടത്തി. പാസ്റ്റർ ഷാജി ഡാനിയൽ, പാസ്റ്റർ സ്റ്റാൻലി പോൾ എന്നിവർ നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading