ഇവാ. മനോജ്‌ വി എസ് (36) അക്കരെ നാട്ടിൽ

നെയ്യാറ്റിൻകര: തിമഥി ഇൻസ്റ്റിറ്റ്യൂട്ട് കുടുംബാംഗവും ചിൽഡ്രൻസ് ഫെസ്റ്റ് ഡയറക്ടറുമായിരുന്ന, ന്യൂ ടെസ്റ്റമെന്റ് പെന്തെകോസ്ത് ഫെല്ലോഷിപ് കുന്നത്തുകാൽ സഭയുടെ ശുശ്രുഷകൻ നെയ്യാറ്റിൻകര കുന്നത്തുകാൽ അനുഗ്രഹ ഭവനിൽ പരേതനായ പാസ്റ്റർ ഡി. പി വിജയന്റെയും സുധ വിജയന്റെയും മകനായ ഇവാ. മനോജ്‌ വി എസ് (36) കർതൃസന്നിധിയിൽ പ്രവേശിച്ചു. കഴിഞ്ഞ ചില നാളുകളായി ശാരീരിക അസ്വസ്ഥതകളാൽ ചികിത്സയിൽ ആയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ശാരീരിക നില വഷളാകുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

ഇന്ന് രാവിലെ താൻ പ്രിയം വെച്ച കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭാര്യ: പ്രതിഭ ജി എൽ. സംസ്കാര ശുശ്രുഷ മാർച്ച്‌ 13 തിങ്കളാഴ്ച്ച രാവിലെ 10 മണിയോടെ സ്വവസതിയിൽ നടക്കും. ദുഃഖത്തിലായിരിക്കുന്ന പ്രിയ കുടുംബാംഗങ്ങളെ ഓർത്തു പ്രാർത്ഥിച്ചാലും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading