ജർമനിയിലെ യഹോവസാക്ഷി പ്രാർ‌ഥനാ ഹാളിൽ വെടിവയ്പ്; എട്ടു മരണം

ബെ​​​​ർ​​​​ലി​​​​ൻ: ​​​​വ​​​​ട​​​​ക്ക​​​​ൻ ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലെ ഹാം​​​​ബ​​​​ർ​​​​ഗ് ന​​​​ഗ​​​​ര​​​​ത്തി​​​​ൽ യ​​​​ഹോ​​​​വ​​​​സാ​​​​ക്ഷി ക്രി​​​​സ്ത്യ​​​​ൻ പ്രാ​​​​ർ​​​​ഥ​​​​നാ​​​​ല​​​​യ​​​​ത്തി​​​​ലു​​​​ണ്ടാ​​​​യ വെ​​​​ടി​​​​വ​​​​യ്പി​​​​ൽ അ​​​​ക്ര​​​​മി​​​​യ​​​​ട​​​​ക്കം എ​​​​ട്ടുപേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യും ഒ​​​​ട്ടേ​​​​റെ​​​​പ്പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ഗ​​​​ർ​​​​ഭി​​​​ണി​​​​യും ഏ​​​​ഴു മാ​​​​സ​​മാ​​യ ഗ​​​ർ​​​ഭ​​​സ്ഥ​​​ശി​​​ശു​​​വും കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു.

മു​​​​പ്പ​​​​തി​​​​നും നാ​​​​ൽ​​​പ്പ​​​​തി​​​​നും ഇ​​​​ട​​​​യി​​​​ൽ പ്രാ​​​​യ​​​​മു​​​​ള്ള ഫി​​​​ലി​​​​ഫ് എ​​​​ഫ് എ​​​​ന്ന​​​​യാ​​​​ളാ​​​​ണ് കൃ​​​​ത്യം ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്ന് ജ​​​​ർ​​​​മ​​​​ൻ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. ഇ​​​​യാ​​​​ൾ മു​​​​ന്പ് ഈ ​​​​സ​​​​ഭ​​​​യി​​​​ൽ അം​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്നു. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു​​​​ള്ള പ്രേ​​​​ര​​​​ണ വ്യ​​​​ക്ത​​​​മ​​​​ല്ല. മ​​​​രി​​​​ച്ച​​​​വ​​​​രെ​​​​ല്ലാം ജ​​​​ർ​​​​മ​​​​ൻ പൗ​​​​ര​​​​ന്മാ​​​​രാ​​​​ണ്.

വ്യാ​​​​ഴാ​​​​ഴ്ച രാ​​​​ത്രി ഒ​​​​ന്പ​​​​തി​​​​നു വി​​​​ശ്വാ​​​​സി​​​​ക​​​​ൾ പ്രാ​​​​ർ​​​​ഥ​​​​നാ​​​​ഹാ​​​​ളി​​​​ൽ ബൈ​​​​ബി​​​​ൾ പ​​​​ഠ​​​​ന​​​​ത്തി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കേ​​​​യാ​​​​ണു ദാ​​​​രു​​​​ണ​​​​സം​​​​ഭ​​​​വം അ​​​​ര​​​​ങ്ങേ​​​​റി​​​​യ​​​​ത്. താ​​​​ഴ​​​​ത്തെ നി​​​​ല​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​വ​​​​രാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നി​​​​ര​​​​യാ​​​​യ​​​​ത്. ഉ​​​​ട​​​​ൻ​​​​ത​​​​ന്നെ സ്ഥ​​​​ല​​​​ത്തെ​​​​ത്തി​​​​യ പോ​​​​ലീ​​​​സ് ര​​​​ക്ത​​​​ത്തി​​​​ൽ കു​​​​ളി​​​​ച്ചു​​​​കി​​​​ട​​​​ക്കു​​​​ന്ന ഒ​​​​ട്ടേ​​​​റെ​​​​പ്പേ​​​​രെ ക​​​​ണ്ടെ​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

മു​​​​ക​​​​ളി​​​​ല​​​​ത്തെ നി​​​​ല​​​​യി​​​​ൽ​​​​നി​​​​ന്നു വെ​​​​ടി​​​​യൊ​​​​ച്ച​​​​ കേ​​​​ട്ട് പോ​​​​ലീ​​​​സ് ചെ​​​​ന്നു നോ​​​​ക്കി​​​​യ​​​​പ്പോ​​​​ൾ അ​​​​ക്ര​​​​മി​​​​യെ മ​​​​രി​​​​ച്ച​​​​നി​​​​ല​​​​യി​​​​ലും ക​​​​ണ്ടെ​​​​ത്തി. സം​​​​ഭ​​​​വ​​​​ത്തി​​​​ന്‍റെ വീ​​​​ഡി​​​​യോ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വ​​​​ന്നു. ക​​​​റു​​​​ത്ത​​​​വ​​​​സ്ത്രം ധ​​​​രി​​​​ച്ച അ​​​​ക്ര​​​​മി ഒ​​​​ട്ടേ​​​​റെ​​​​പ്പേ​​​​ർ​​​​ക്കു നേ​​​​രേ വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ക്കു​​​​ന്ന​​​​തു വീ​​​​ഡി​​​​യോ​​​​യി​​​​ൽ കാ​​​​ണാം.

ജ​​​​ർ​​​​മ​​​​ൻ ചാ​​​​ൻ​​​​സ​​​​ല​​​​ർ ഒ​​​​ലാ​​​​ഫ് ഷോ​​​​ൾ​​​​സ് സം​​​​ഭ​​​​വ​​​​ത്തി​​​​ൽ അ​​​​നു​​​​ശോ​​​​ച​​​​നം അ​​​​റി​​​​യി​​​​ച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like