പർവതാരോഹണത്തിനിടെ തെന്നി വീണ് ഷാർജയിൽ ബിനോയി (51) മരണമടഞ്ഞു

ഷാർജ: ആലപ്പുഴ ബീച്ച് റോഡ് കോൺവെന്‍റ് സ്ക്വയർ സ്വദേശി ബിനോയി (51) മാർച്ച്‌ 10 വെള്ളിയാഴ്ച്ച മരണമടഞ്ഞു. ഷാർജ മലീഹയിലെ ഫോസിൽ റോക്കിൽ സുഹൃത്തുക്കൾക്കൊപ്പം പർവതാരോഹണത്തിനിടെ ഹൈക്കിങ് നടത്തവെ തെന്നി വീണാണ് അപകടം ഉണ്ടായത്.

News Middle Advt Banner

അബൂദബി അൽഹിലാൽ ബാങ്കിലെ ഐ റ്റി വിഭാഗം ഉദ്യോഗസ്ഥനായിരുന്നു പരേതൻ.  ഐ.റ്റി രംഗത്തെ മികവിന് ബിനോയിക്ക് അടുത്തിടെ ഗോൾഡൻ വിസ ലഭിച്ചിരുന്നു.

ഭാര്യ സ്കൂൾ അധ്യാപികയാണ്. മക്കൾ : ഡാനിയൽ, ഡേവിഡ്.

മൃതദേഹം തുടർനടപടികൾക്കായി ദൈദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർത്താലും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading