പാസ്റ്റർ പി.എം. ജോയിയുടെ സഹധർമ്മിണി മേഴ്സി ജോയിയുടെ സംസ്കാരം നാളെ
ബഹ്‌റൈൻ: ബഹ്‌റൈൻ എ. ജി. സഭയുടെ സ്ഥാപകനും സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ പി. എം. ജോയിയുടെ സഹധർമ്മിണി സിസ്റ്റർ മേഴ്സി ജോയിയുടെ സംസ്കാരം നാളെ നടക്കും. രാവിലെ 8.30ന് ഭൗതീക ശരീരം ഭവനത്തിൽ കൊണ്ടുവരും. ശേഷം അഞ്ചൽ അസംബ്ലിസ് ഓഫ് ഗോഡ് സഭ ഹോളിൽ പൊതുദർശനത്തിന് വെയ്ക്കും. ശുശ്രൂഷകൾക്ക് ശേഷം 1 മണിയ്ക്ക് സഭാ സെമിത്തേരിയിൽ സംസ്ക്കരിക്കും.
മക്കൾ: ഗ്ലാഡ്സി ഡെന്നി (ബാംഗ്ലൂർ), ജിൻസി അജിത് (യു.എസ്.എ),പാസ്റ്റർ ഗിബ്സൺ ജോയി (ലക്നൗ ) മരുമക്കൾ പാസ്റ്റർ ഡെന്നി സാം,അജിത് മാത്യു, ജാന്നറ്റ് ഗിബ്സൺ.