ബിന്ദു ലിജോ യു.കെയിൽ മരണമടഞ്ഞു
കവന്‍ട്രി (യു.കെ): ഗ്ലോസ്റ്ററിൽ താമസിക്കുന്ന അങ്കമാലി സ്വദേശി ലിജോയുടെ ഭാര്യ ബിന്ദു ലിജോ കാന്‍സര്‍ ബാധിതയായി ഇന്ന് മരണത്തിനു കീഴടങ്ങി. അവസാന ഘട്ടത്തില്‍ ആയിരുന്നു ലിജോയ്ക്ക് ശ്വാസകോശ കാന്‍സര്‍ ബാധ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു മാസത്തോളമായി പാലിയേറ്റിവ് കെയര്‍ സംരക്ഷണാര്‍ഥം വീട്ടില്‍ കഴിയുന്ന ബിന്ദുവിന്റെ നില വഷളായതിനെ തുടര്‍ന്ന് നാട്ടില്‍ നിന്നും മാതാപിതാക്കളും മകളെ പരിചരിക്കാന്‍ എത്തിയിരുന്നു.
ഇരട്ട കുട്ടികള്‍ അടക്കം നാലുമക്കളാണ് ബിന്ദുവിനും ലിജോയ്ക്കും. മൂത്ത മകള്‍ യൂണിവേഴ്സിറ്റിയിലും ഇരട്ട കുട്ടികളായ പെണ്മക്കള്‍ സ്‌കൂള്‍ അവസാന വര്‍ഷത്തിലും പഠിക്കുകയാണ്. പത്തു വയസുകാരനായ ഇളയ കുട്ടി അഞ്ചാം ക്ലാസിലും പഠിക്കുന്നു. സംസ്കാരം പിന്നീട്. ദുഖത്തിലായിരിക്കുന്ന കുടുംബാംഗ്ങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.