ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ആലുവ സെന്റർ കൺവൻഷൻ ആരംഭിച്ചു

ആലുവ: ശാരോൻ ഫെലോഷിപ് ചർച്ച് ആലുവ സെന്റർ കൺവൻഷന് തുടക്കമായി. കോലഞ്ചേരി കടിയിരിപ്പ് ഐക്കരനാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന കൺവൻഷൻ ഞായറാഴ്ച സമാപിക്കും. വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ 9 വരെ പൊതുയോഗവും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതൽ 5 മണി വരെ പാസ്റ്റേഴ്സ് മീറ്റിംഗും ശനിയാഴ്ച പകൽ വനിതാ സമാജം മീറ്റിംഗും സണ്ടേസ്കൂൾ – സി.ഇ.എം. മീറ്റിംഗും ഞായറാഴ്ച പകൽ 9 മണി മുതൽ 1 മണി വരെ സംയുക്ത സഭായോഗവും നടക്കും.

സെന്റർ പ്രസിഡന്റ് പാസ്റ്റർ സമുവേൽ എഡിസൺ യോഗങ്ങൾ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ എബ്രഹാം ജോസഫ് (SFC നാഷണൽ പ്രസിഡന്റ്), പാസ്റ്റർ തോമസ് ബേബി ( SFC എറണാകുളം റീജിയൻ പ്രസിഡന്റ്), പാസ്റ്റർ അനീഷ് കൊല്ലങ്കോട്(സെന്റർ സെക്രട്ടറി), പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിക്കും. സെന്റർ ക്വയർ ഗാനങ്ങൾ ആലപിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.