ബൈക്കപകടത്തെ തുടർന്ന് ചികിൽസയിലായിരുന്ന പാസ്റ്ററുടെ മകൻ മരണമടഞ്ഞു

ഉടുമ്പിൻചോല : ഐപിസി ഉടുമ്പൻചോല സെന്ററിലെ ശാന്തൻപാറ സഭാശുശ്രൂഷകൻ പാസ്റ്റർ ടി.ടി. ജനാർദ്ദനന്റെ മകൻ ജിബിൻ (20)ബൈക്ക് അപകടത്തെത്തുടർന്ന് അല്പം മുൻപ് നിത്യതയിൽ ചേർക്കപ്പെട്ടു.
അപകടത്തെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ഇന്ന് നാലുമണിയോടെയാണ് അന്ത്യം സംഭവിച്ചത്. കണ്ണൂർ സ്വദേശിയായ പാസ്റ്റർ ജനാർദ്ദനനും ഭാര്യ
ലാലമ്മയും ചിലവര്ഷങ്ങളായി ഇടുക്കി ജില്ലയിൽ സഭാശുശ്രൂഷയിൽ ആണ്. ജിബിൻമോൻ രാജകുമാരി എൻ എസ് എസ് കോളജിൽ നിന്നും ഡിഗ്രീയശേഷം തുടർപഠനത്തിനുള്ള ഒരുക്കത്തിലായിരുന്നു.

സഹോദരങ്ങൾ : ബിജോമോൻ, ബിജിമോൾ, ബിജിൽ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading