കണ്ണാറയിൽ വാഹനാപകടം: പൊതുപ്രവർത്തകൻ റോയ് തോമസ് മരണമടഞ്ഞു

കണ്ണാറ: ഐ പി സി  മാരായ്ക്കൽ എബനേസർ സഭാംഗവും പാണഞ്ചേരിയിലെ പൊതുപ്രവർത്തകനും കോൺഗ്രസ് നേതാവുമായ നിരപ്പിലാവുങ്കൽ റോയ് തോമസ് (51) സ്‌കൂട്ടർ അപകടത്തിൽ മരിച്ചു. ഇന്ന് വൈകിട്ട് 4.30ഓടെ കണ്ണാറ മാരായ്ക്കൽ റോഡിൽ മലങ്കര ക്രിസ്ത്യൻ ചർച്ചിന് സമീപമാണ് അപകടം ഉണ്ടായത്. റോയ് തോമസും മകൾ റോയ്‌സിയും സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു വാഹനത്തിൽ തട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് റോഡിലേയ്ക്ക് വീണാണ് അപകടം. വീഴ്ചയിൽ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ റോയിയെ ഉടൻ പട്ടിക്കാടുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂരിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. സംസ്കാരം പിന്നീട്. ഭാര്യ: ആൻസി. മക്കൾ: റോയ്‌സി, റോഷൻ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading