യേശുക്രിസ്തുവിന്റെ വാ​ഗ്​ദാനങ്ങളാണ് സഭയുടെ ആധാരം: പാസ്റ്റർ കെ.എസ്. ജോസഫ്

ഐ.പി.സി. കർണ്ണാടക സ്റ്റേറ്റ് 36-ാമത് വാർഷിക കൺവൻഷന് അനു​ഗ്രഹീത തുടക്കം

ജോസ് വലിയകാലായിൽ

ബാംഗ്ലൂർ: യേശുക്രിസ്തുവിന്റെ വാ​ഗ്​ദാനങ്ങളാണ് സഭയുടെ ആധാരമെന്ന് പാസ്റ്റർ കെ.എസ്. ജോസഫ് പറഞ്ഞു. ഐ.പി.സി. കർണ്ണാടക സ്റ്റേറ്റ് 36-ാമത് വാർഷിക കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ നിലയിലും വ്യത്യാസം വരുത്തുന്നതാണ് സുവിശേഷം. ലോകരാജ്യങ്ങളിലും വ്യതിയാനം വരുത്തിയത് സുവിശേഷമാണ്. യേശുക്രിസ്തു സാധാരണക്കാരന്റെ ദൈവമാണ്. നമ്മുടെ ദൈവം രൂപാന്തരപ്പെടുത്തുന്ന ദൈവമാണ്. ലൂക്കോസ് നാലാം അദ്ധ്യായം 16-ാം വാക്യം ഉദ്ധരിച്ചു അദ്ദേഹം കൂട്ടിച്ചേർത്തു.
പാസ്റ്റർ വിൽസൺ ജോസഫ് (ഐ.പി.സി. ജനറൽ വൈസ് പ്രസിഡന്റ്), പാസ്റ്റർ സാം ജോർജ് (ഐ.പി.സി. ജനറൽ സെക്രട്ടറി), പാസ്റ്റർ ജോസ് മാത്യു, (ഐ.പി.സി. കർണ്ണാടക വൈസ് പ്രസിഡന്റ്), പാസ്റ്റർ ഡോ. വർഗ്ഗീസ് ഫിലിപ് (ഐ.പി.സി. കർണ്ണാടക സെക്രട്ടറി), പാസ്റ്റർ റ്റി.ഡി. തോമസ് (ബാംഗ്ലൂർ), പാസ്റ്റർ ഷിബു തോമസ് (ഒക്ലഹോമ), പാസ്റ്റർ ഡോ. അലക്സ് ജോൺ (അബുദാബി), ഡോ. കിംഗ്സ്ലി ചെല്ലൻ (ഐ.പി.സി. തമിഴ്നാട് വൈസ് പ്രസിഡന്റ്), പാസ്റ്റർ അനീഷ് തോമസ് എന്നിവർ തുടർ ദിവസങ്ങളിൽ പ്രസംഗിക്കും.
കൺവൻഷൻ ക്വയർ ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകും.

ശുശ്രൂഷക സമ്മേളനം, ഉപവാസപ്രാർത്ഥന, സോദരി സമാജം സമ്മേളനം, പി.വൈ.പി.എ, സണ്ടേസ്കൂൾ വാർഷിക സമ്മേളനം എന്നിവ ഉണ്ടായിരിക്കും. വർദ്ധിച്ചുവരുന്ന ക്രൈസ്തവ വിദ്വേഷ വിഷയങ്ങളെയും വെല്ലുവിളികളെയും ആസ്പദമാക്കി ഒരു പ്രത്യേക സെമിനാർ 18 ശനിയാഴ്ച രാവിലെ 10 മുതൽ 1 വരെ നടക്കും. പാസ്റ്റർ ഡോ. വർഗ്ഗീസ് ഫിലിപ് (ഐ.പി.സി. കർണ്ണാടക സെക്രട്ടറി) അദ്ധ്യക്ഷ വഹിക്കുന്ന സെമിനാറിൽ ശ്രീ.ഷിബു തോമസ് (പേർസിക്യൂഷൻ റിലീഫ് സ്ഥാപകൻ), അഡ്വക്കേറ്റ് റോബിൻ (എ.ഡി.എഫ് ഇന്ത്യാ), പാസ്റ്റർ അഗസ്റ്റിൻ (ഓൾ ഇന്ത്യാ ഹ്യൂമൻ റൈറ്റ്സ് ജനറൽ സെക്രട്ടറി) എന്നിവർ ക്ലാസ്സുകൾ നയിക്കും.
19 ഞായറാഴ്ച നടക്കുന്ന സംയുക്ത ആരാധനയോടും തിരുവത്താഴ ശുശ്രൂഷയോടും കൂടെ ഈ വർഷത്തെ കൺവൻഷൻ സമാപിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply