പാസ്റ്റർ ബിജുവിന്റെ കുടുംബത്തിന് വീടൊരുക്കാം

കൊച്ചുമോൻ ആന്താര്യത്ത്‌, ഷാർജ

മറന്നോ പാസ്റ്റർ ബിജു മാത്യുവിനെ? കര്‍ത്താവിനായി തന്നാലാവോളം ഓടിനടന്നു ശുശ്രൂഷിച്ച പാസ്റ്റര്‍ ബിജു മാത്യുവിന്റെ രോഗാവസ്ഥയിൽ അനേകർ പ്രാർത്ഥിച്ചെങ്കിലും ദൈവഹിതം മറിച്ചായിരുന്നു.2022 ഫെബ്രുവരി 13-ാ൦ തീയതി നിത്യതയിൽ ചേർക്കപ്പെട്ടു . കണ്ണൂര്‍, കാസര്‍ഗോഡ്, കൊല്ലം, പത്തനംതിട്ട, തൃശൂര്‍ എന്നീ ജില്ലകളില്‍ സഭാശുശ്രൂഷയോടുള്ള ബദ്ധത്തില്‍ പ്രവര്‍ത്തിച്ച ദൈവദാസൻ.അവസാനം ഐ.പി.സി. വാഴമുട്ടം പ്രയര്‍ സെന്‍ററിലെ ശുശ്രൂഷകന്‍ ആയിരുന്നു. കോവിഡ് പ്രതിസന്ധിയിലും കുടുംബമായും ടീമായും സഭയായും പരസ്യയോഗങ്ങള്‍ ഒട്ടനവധി സ്ഥലത്ത് ഓടിനടന്ന് പ്രവർത്തിച്ച ദൈവദാസൻ.ആത്മാക്കളെ നേടാനും സുവിശേഷം അറിയിക്കുവാനും പാസ്റ്റർ ബിജു തല്‍പരനായിരുന്നു. സ്വന്തമായി ഒരു സെന്റ് ഭൂമിപോലും ഇല്ലാത്ത ഈ കുടുംബത്തിന് അനേകരുടെ സഹായത്തില്‍ പത്തനംതിട്ട മൈലപ്രയില്‍ 8 സെന്‍റ് ഭൂമി വാങ്ങിച്ചു. സഹധർമ്മിണി സിസ്റ്റർ വിജിയും 3 ആൺമക്കളും അടങ്ങുന്ന ഈ കുടുംബം ഒരു ഭവനത്തിനായും കുഞ്ഞുങ്ങളുടെ പഠന ആവശ്യത്തിനായും ഭാരപ്പെടുന്ന സിസ്റ്റർ ബിജിയും മക്കളും കുമ്പഴയില്‍ വാടക വീട്ടിൽലാണ് നിലവിൽ താമസിക്കുന്നത്. യാതൊരു സാമ്പത്തിക വരുമാനവും ഇല്ലാത്തവരാണ് ഇവർ അനേകരുടെ പ്രാർത്ഥനയാലും സഹായത്താലും ആണ് മുന്നോട്ടു പോകുന്നത്. ദൈവകൃപയിൽ ആശ്രയിച്ച് അവർക്ക് ലഭിച്ച സ്ഥലത്ത് ഒരു ഭവനം പണിയുവാൻ ഡിസംബർ 29 തീയതി പാസ്റ്റർ സാംകുട്ടി ജോൺ ചിറ്റാർ( ഐ. പി. സി കോന്നി സെന്റർ ശ്രുശൂഷകൻ) പ്രാർത്ഥിച്ചു തുടക്കമിട്ടിരിക്കുന്നു. . ഈ കുടുംബത്തിന്റെ സ്വപ്ന ഭവനത്തിന്റെ പൂർത്തികരണത്തിനു നമ്മുടെ പ്രാര്‍ത്ഥനയും സഹായവും സഹകരണവും ആവശ്യമുണ്ട്.

*Account Details :
°°°°°°°°°°°°°°°°°°°°°°°°
*Viji Mathew*
*Acc no. 12770100194160*
*IFSC code. FDRL0001934*
*Federal Bank , Kumbazha*

*GOOGLE PAY No. : 9544432008*
*സിസ്റ്റർ വിജി +919745427726

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading