ശാരോൻ ഫെലോഷിപ്പ് ചർച്ച് റാന്നി റീജിയൻ കൺവൻഷൻ ഫെബ്രുവരി 1 മുതൽ

റാന്നി: ശാരോൻ ഫെലോഷിപ്പ് ചർച്ച് റാന്നി റീജിയൻ കൺവൻഷൻ ഫെബ്രുവരി 1 ബുധൻ മുതൽ 5 ഞായർ വരെ മന്ദമരുതി TMM ഹോസ്പിറ്റലിന് സമീപം നടക്കും.

എല്ലാ ദിവസവും വൈകിട്ട് 6 മണി മുതൽ 9 മണി വരെ ശാരോൻ ജനറൽ മിനിസ്റ്റർ പാസ്റ്റർ പി എം ജോൺ, നാഷണൽ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോസഫ്, മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ വി ജെ തോമസ്, പാസ്റ്റർമാരായ എ വി ജോസ്, വർഗീസ് ജോഷ്വ, റെജി ശാസ്താംകോട്ട,റ്റി ഡി ബാബു, സാം മാത്യു, സാം റ്റി മുഖത്തല, എബ്രഹാം തോമസ്, അനിൽ കെ കോശി, ഫിലിപ്പ് എബ്രഹാം, എന്നിവർ പ്രസംഗിക്കും.
ശാരോൻ ക്വയർ റാന്നി ഗാനങ്ങൾ ആലപിക്കും. പാസ്റ്റേഴ്സ് മീറ്റിംഗ് , സഹോദരീ സമാജം ,സി ഇ എം- സൺ‌ഡേ സ്കൂൾ സംയുക്ത മീറ്റിംഗ് , സംയുക്ത സഭായോഗം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.