റ്റി.പി.എം മധുര സെന്റർ കൺവൻഷൻ ജനുവരി 19 മുതൽ

മധുര / (തമിഴ്നാട്): ദി പെന്തെക്കൊസ്ത് മിഷൻ മധുര സെന്റർ കൺവൻഷൻ ജനുവരി 19 വ്യാഴം മുതൽ 22 ഞായർ വരെ ദിണ്ടിഗൽ മെയിൻ റോഡിലെ റ്റി പി എം കൺവൻഷൻ ഗ്രൗണ്ടിൽ (തീക്കതിരിന് എതിർവശം) നടക്കും.
വ്യാഴാഴ്‌ച മുതൽ ശനിയാഴ്‌ച വരെ വൈകിട്ട് 6 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗവും ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് 3 ന് യുവജന സമ്മേളനവും നടക്കും.

സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഞായറാഴ്ച രാവിലെ 9 ന് മധുര സെന്ററിലെ 38 പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത വിശുദ്ധ സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും.

News. Jerin Ottathengil

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.