റ്റി.പി.എം ഡിമാപൂർ സെന്റർ കൺവൻഷൻ വ്യാഴാഴ്ച മുതൽ

ഡിമാപൂർ / (നാഗാലാ‌ൻഡ്): ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ വടക്ക് – കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രധാന ആത്മീയ സമ്മേളനങ്ങളിൽ ഒന്നായ ഡിമാപൂർ സെന്റർ കൺവൻഷൻ ജനുവരി 12 മുതൽ 15 വരെ ഡിമാപൂർ ഐ.എസ്.ബി.റ്റിക്ക്‌ സമീപമുള്ള പുരാന ബസാറിലെ റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 4: 30 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9: 30 ന് പൊതുയോഗം, ഉച്ചകഴിഞ്ഞ് 1: 30 ന് കാത്തിരിപ്പ് യോഗവും യുവജന മീറ്റിംങ്ങും നടക്കും.

സീനിയർ പാസ്റ്റർന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ ഡിമാപൂർ സെന്ററിലെ നാഗാലാ‌ൻഡ്, അസം, അരുണാചൽ പ്രദേശ് എന്നി സംസ്ഥാനങ്ങളിലെ 32 പ്രാദേശിക സഭകളുടെ സംയുക്ത വിശുദ്ധ സഭായോഗവും നടക്കും.

News: Jerin Ottathengil

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading