കെ.ടി.എം.സി.സി സപ്തതി ആഘോഷങ്ങളുടെ സമാപന സമ്മേളനം

കുവൈറ്റ്: കുവൈറ്റിലെ പ്രഥമ ക്രൈസ്തവ കൂട്ടായ്മയായ കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ.റ്റി.എം.സി.സി)
സപ്തതി ആഘോഷങ്ങളുടെ സമാപനസമ്മേളനം പത്മശ്രീ എം. എ. യൂസഫലി ഉദ്ഘാടനം ചെയ്തു.

ക്യാൻസർ രോഗികൾക്കുള്ള സഹായം, വിദ്യാഭ്യാസ സഹായം, ചെങ്ങനൂർ കൊല്ലകടവിൽ ആഡിറ്റോറിയം ,
വെല്ലൂർ സിഎംസിയിൽ
ശാലോഭവൻ സപ്പോർട്ട്.
സൈലന്റ് നൈറ്റ് തുടങ്ങി വ്യത്യസ്ഥ പ്രവർത്തനങ്ങൾ ജൂബിലി വർഷം നടത്തി.
കുവൈറ്റ് നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ
പ്രസിഡൻറ് റെജി റ്റി. സഖറിയായുടെ അധ്യക്ഷതയിൽ റൈറ്റ് റവ.ഡോക്ടർ ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത, റൈറ്റ് റവ. ഡോ എബ്രഹാം ചാക്കോ, റവ ഇമ്മാനുവൽ ബെന്യാമിൻ ഗരീബ് ,സെക്രട്ടറി സജു വി. തോമസ്, ജനറൽ കൺവീനർ റോയി കെ. യോഹന്നാൻ , ഫാ.ജോൺ ജേക്കബ്, റവ.എ.റ്റി സ്കറിയാ , അജേഷ് മാത്യു, ഷിബു വി .സാം, പാസ്റ്റർ ജെറാൾഡ്
ഗോൾബിക്ക് ,
റെജു ഡാനിയേൽ തുടങ്ങിയവർ പ്രസംഗിച്ചു. മലയാളം, അറബിക് ഗാനാലാപനവും ചരിത്ര പ്രദർശനവും, കുട്ടികളുടെ പ്രത്യേക പരിപാടികളും നടന്നു.
ജോൺ എം. ജോൺ ,ജോസഫ് എം.പി.,ജോർജ് വർഗിസ്,നിക്സൺ ജോർജ് , ജോർജ്ജ് വർഗ്ഗീസ് എന്നിവരെ അനുമോദിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading