ഐപിസി ഒറ്റശേഖരമംഗലം ഏരിയ കൺവെൻഷൻ ജനുവരി 13 മുതൽ

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ഒറ്റശേഖരമംഗലം ഏരിയ 10-മത് വാർഷിക കൺവെൻഷൻ 2023 ജനുവരി 13 മുതൽ 15 വരെ ഒറ്റശേഖരമംഗലം ഖാദി ബോർഡിന് സമീപം തയ്യാറാക്കിയ ഗ്രൗണ്ടിൽ നടക്കും. ഏരിയ കൺവീനർ റവ. ഡോ. പി എസ് പ്രിൻസ് ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ ബിജു മാത്യു ഇടമൺ, ബി. മോനച്ചൻ കായംകുളം, തോമസ് ജോർജ് പത്തനാപുരം, അജി ആൻറണി, റിജു ആർ. വി. എന്നിവർ ദൈവവചനം സംസാരിക്കും. ഏരിയ ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ശനി രാവിലെ 10 മണി മുതൽ മാസ യോഗവും ശനി ഉച്ചയ്ക്ക് രണ്ടു മണിമുതൽ പി വൈപിഎ സൺഡേസ്കൂൾ സംയുക്ത വാർഷികവും ഞായർ രാവിലെ 8.30. മുതൽ സംയുക്ത സഭ യോഗവും നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading