ഉത്തരേന്ത്യയില്‍ അതിശൈത്യവും കനത്ത മൂടല്‍മഞ്ഞും തുടരുന്നു
ന്യൂഡൽഹി : ഉത്തരേന്ത്യയില്‍ അതിശൈത്യവും കനത്ത മൂടല്‍മഞ്ഞും തുടരുന്നു. ഡല്‍ഹി, രാജസ്ഥാന്, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സ്ഥിതി ഗുരുതരം.
അടുത്ത 5 ദിവസം ഉത്തരേന്ത്യയില്‍ അതിശൈത്യവും മൂടല്‍ മഞ്ഞും തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ പ്രവചനം. ഡല്‍ഹിയില്‍ ഇന്നും ഓറഞ്ച് അലര്‍ട്ടാണ്. -0.7 ഡിഗ്രി താപനില രേഖപ്പെടുത്തിയ രാജസ്ഥാനിലെ ഫത്തേപൂരിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിവിധ ഇടങ്ങളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ 4 ഡിഗ്രിക്ക് താഴെ താപനില എത്തിയേക്കും. മൂടല്‍ മഞ്ഞ് 50 മീറ്റല്‍ വരെ കാഴ്ച പരിധി പലയിടത്തും കുറച്ചിട്ടുണ്ട്. 25ല്‍ അധികം ട്രെയിനുകള്‍ ഒന്നര മുതല്‍ 5 മണിക്കൂര്‍ വരെ വൈകിയാണ് ഓടുന്നത്. കാഴ്ച പരിതി വിമാന സര്‍വീസുകളെയും ബാധിച്ചു. പല വിമാനങ്ങളും വൈകി. കനത്ത തണുപ്പില്‍ മധ്യപ്രദേശിലെ ടുക്കോഗഞ്ചില് 40 കാരന് മരിച്ചു. ജാര്‍ഖണ്ഡില്‍ വിദ്യാലയങ്ങള്‍ക്ക് 8 വരെ അവധി നല്കി. യുപിയില്‍ ലക്നൗ, മെയില്‍പുരി എന്നിവിടങ്ങളിലും സ്കുളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.