നിയമ പഠനത്തിൽ ഡോക്ടറേറ്റ് നേടി പാസ്റ്റർ ഡോ. സാം ജെ എബ്രഹാം

ചിത്തോഡ്ഗഡ് : നിയമ വിഷയ ത്തിൽ പിച്ച്ഡി കരസ്തമാക്കി രാജസ്ഥാൻ ചിത്തോഡ്ഗഡ് പെന്തകോസ്തൽ സഭയുടെ സഹശുശ്രുഷകൻ പാസ്റ്റർ. സാം ജെ എബ്രഹാം. രാജസ്ഥാനിലെ ഉദയ്പൂരിലുള്ള മോഹൻലാൽ സുക്കാടിയ സർവകലാശാലയിൽ നിന്നാണ് ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുന്നത്.
” A Socio-Legal Study of Public Interest Litigation in India as Paradigm for Developing Nations” എന്ന വിഷയത്തിലാണ് പിഎച്ഡി ലഭിച്ചിരിക്കുന്നത്.
നിലവിൽ കോട്ട സർവകലാശാലയിൽ നിന്ന് സാമൂഹികശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.

News Middle Advt Banner

രാജസ്ഥാനിലെ മുതിർന്ന മിഷണറിമാരിലൊരാളായാ പാസ്റ്റർ ജോണി പി എബ്രഹാമിന്റെ മകനാണ് ഡോ. സാം എബ്രഹാം. സഭയുടെ സഹ ശുശ്രുഷകൻ ആയിരിക്കുമ്പോൾ തന്നെ ചിത്തോട്ഗഡിലുള്ള രവിന്ദ്രനാഥ്‌ ടാഗോർ ലോ കോളേജിന്റെ പ്രിൻസിപ്പൽ കൂടിയാണ്.

നമ്മുടെ വിശ്വാസങ്ങൾ വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള ഭരണഘടനാപരമായ അവകാശങ്ങൾ നാം അറിഞ്ഞിരിക്കണം ആയതിനാൽ ദൈവത്തിന്റെ നിയമവും മനുഷ്യരുടെ നിയമവും ഒരാൾ അറിയുകയോ മനസ്സിലാക്കാൻ ശ്രമിക്കുകയോ വേണമെന്നും വിശ്വാസത്തിന്റെ പേരിൽ പീഡനം നേരിടുന്ന ഏതൊരാൾക്കും എല്ലാ വിധത്തിലും പ്രത്യേകിച്ച് സാധ്യമെങ്കിൽ നിയമപരമായ മാർഗങ്ങളിലൂടെയും സഹായം നൽകുക എന്നതാണ് തന്റെ ലക്ഷ്യം എന്ന് പാസ്റ്റർ സാം ജെ എബ്രഹാം പറഞ്ഞു. ബാംഗ്ലൂർ യുണൈറ്റഡ് തിയോളജിക്കൽ കോളേജിൽ നിന്ന് ബി ഡി ബിരുദധാരി കൂടിയാണ് ഡോ. സാം ജെ എബ്രഹാം

സ്കൂൾ അധ്യാപികയായ എലിസബത്ത് സാം ആണ് ഭാര്യ. ജെരമി സാം, ഹന്നാ സാം എന്നിവർ മക്കളാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading