തെലുങ്കാന സ്റ്റേറ്റ് ലെവൽ സെലെക്ഷനിൽ നെറ്റ് ബോളിൽ ഇടം നേടി അലോന ബിജു ജോർജ്

ഹൈദരാബാദ് : തെലുങ്കാന സ്റ്റേറ്റ് ലെവൽ സെലെക്ഷനിൽ നെറ്റ് ബോളിൽ ഇടം നേടി അലോന ബിജു ജോർജ് എന്ന 14 വയസുകാരി സെന്റ് ആൻസ് ഹൈസ്കൂൾ, ബോലാറം, സെക്കന്ദ്രബാദ് 9 ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ് അലോന. മുൻ വോളി ബോൾ താരവും കോവിഡ് ബാധിച്ച് നിത്യതയിൽ ചേർക്കപ്പെട്ട ട് പ്രാർത്ഥനസംഗമം തെലുങ്കാന, ആന്ധ്രാ, ഒറീസ, ഛത്തീസ്‌ഗഡ് എന്നീ സംസ്ഥാനങ്ങളിലെ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയ പാസ്റ്റർ ബിജു ജോർജിന്റെയും മുൻ സ്റ്റേറ്റ് വോളി ബോൾ താരവും ഇന്ത്യൻ റെയിൽവേ ഉദ്യോഗസ്ഥയുമായ  ജോമോളുടെയും മകൾ ആണ് അലോന.

ഹരിയാനയിൽ നടന്ന ദേശീയ മീറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച അലോന മറ്റു മത്സരത്തിനുള്ള തയ്യാർ എടുപ്പിൽ ആണ്. പഠനത്തിലും ആത്മീയയിലും മികവ് പുലർത്തുന്ന അലോന തന്റെ പിതാവിന്റെ ദർശനം ഏറ്ററെടുത് 2025 ൽ നൂറു സുവിശേഷകരെ ഭാരത സുവിശേഷീകരണത്തിന് അയക്കണമെന്ന ലക്ഷ്യത്തോടെ മാതാവ് ജോമോളുടെയും ഏക സഹോദരൻ കോളേജ് വിദ്യാർത്ഥിയായ അർനോൾഡ് ക്കൂടെ സുവിശേഷ പ്രവർത്തനങ്ങളിൽ പങ്കുവഹിക്കുന്നു.

വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്, ഷാർജ

-ADVERTISEMENT-

-ADVERTISEMENT-

You might also like