ഐ. പി. സി ഛത്തിസ്ഗഢ് സ്റ്റേറ്റിന്റെ 17-ാമത് വാർഷിക കൺവൻഷൻ നാളെ മുതൽ
ഛത്തിസ്ഗഢ്: ഐ. പി. സി ഛത്തിസ്ഗഢ് സ്റ്റേറ്റിന്റെ 17-ാമത് വാർഷിക കൺവൻഷൻ നാളെ നവംബർ 2 മുതൽ 5 വരെ ബിലാസ്പൂരിലുള്ള ത്രിവേണി ഭവനിൽ നടക്കും. പാസ്റ്റർ വത്സൻ എബ്രഹാം, പാസ്റ്റർ റെജി ഓതറ, പാസ്റ്റർ നെഹ്മയ ലോറെ എന്നിവർ പ്രസംഗിക്കും. പാസ്റ്റർ ശാന്തിലാൽ മിരിയും ഐ. പി. സി ഛത്തിസ്ഗഢ് സ്റ്റേറ്റ് ക്വയറും ഗാനശുശ്രൂഷയ്ക്ക് നേത്യത്വം നൽകും.
കൺവൻഷന്റെ ക്രമീകരണങ്ങൾക്കായി പാസ്റ്റർ കുരുവിള എബ്രഹാം, പാസ്റ്റർ സുനിൽ എം. എബ്രഹാം, പാസ്റ്റർ വറുഗീസ് സഖറിയാ, പാസ്റ്റർ പ്രമോദ് കെ. സെബാസ്റ്റ്യൻ (കൺവീനേഴ്സ്), പാസ്റ്റർ രാമേശ്വർ പന്ത് (പ്രാർത്ഥന), കേസബോ രാം ബഗേൽ (പബ്ളിസിറ്റി), ബിനു വർഗീസ് (അക്കോമോഡേഷൻ), ജയിംസ് ചെറിയാൻ (രജിസ്ട്രേഷൻ), ജോസ് മാത്യു (ഫുഡ്), നർമ്മദാ റാഹി (ട്രാൻസ്പോർട്ട്), വികാസ് മൺഡൽ (ക്ലീനിങ്ങ്, വാട്ടർ), എം. ജെ. ഫിലിപ്പ് (വാളണ്ടിയേഴ്സ്), സാമുവേൽ അധികാരി (ക്വയർ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.
കൺവൻഷന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.