ഐപിസി അടൂർ വെസ്റ്റ് സെന്റർ സൺഡേ സ്കൂൾ അസോസിയേഷൻ അധ്യാപക – വിദ്യാർത്ഥി സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും

അടൂർ: ഐപിസി അടൂർ വെസ്റ്റ് സെന്റർ
സൺഡേ സ്കൂൾ അസോസിയേഷൻ അധ്യാപക-വിദ്യാർത്ഥി സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും 2022 സെപ്റ്റംബർ 25 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതൽ ഐപിസി ശാലേം മണക്കാല സഭയിൽ വെച്ചു നടക്കുന്നു.
ഐപിസി അടൂർ സെന്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്യുകയും, ഇവ. പി. സി തോമസ് വാളകം മുഖ്യ സന്ദേശം നൽകുകയും ചെയ്യും. സംഗീത ശുശ്രൂഷകൾക്ക് പാസ്റ്റർ ബോബി പി ജോൺ, ബ്രദർ ജോബിൻ ജോസ് എന്നിവർ നേതൃത്വം നൽകും.
സെന്ററിലെ പത്താം ക്ലാസിലും പ്ലസ്ടുവിനും എല്ലാ വിഷയത്തിനും എ പ്ലസ് നേടി വിജയിച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡ് മെറിന്റെ അവാർഡ് വിതരണവും നൽകും.
പാസ്റ്റർ ഷാജൻ എബ്രഹാം, പാസ്റ്റർ ഷിബു തോമസ്, പാസ്റ്റർ ജോഷ്വാ മത്തായി, ബ്രദർ പി എസ് ജോണും സെന്റർ സൺ‌ഡേസ്കൂൾ സ്കൂൾ കമ്മിറ്റിയും മീറ്റിംഗിന് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.