മഹാനഗരത്തിലെ ക്യാൻസർ രോഗികൾക്ക് സ്വാന്തനമായി കെ ഇ മഹാരാഷ്ട്ര ചാപ്റ്റർ

KE NEWS DESK

മുംബൈ : കൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററും ചാരിറ്റി വിഭാഗമായ ശ്രദ്ധയും സംയുകതമായി തെരുവിൽ വിശന്ന് അലയുന്ന അനേകർക്ക് ഒരു നേരത്തെ വിശപ്പിന് സാന്ത്വനമായി  “ഫീഡ് ദ ഹംഗറി”  എന്ന പ്രവർത്തത്തനം ഇന്നും നടത്തി. ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റൽ  കേന്ദ്രീകരിച്ചു മുന്നൂറിൽ അധികം ഭക്ഷണ പൊതികൾ വിതരണം ചെയ്യുവാൻ സാധിച്ചു. വിശപ്പിന്റെ വിളിയുടെ പ്രാധാന്യം  എത്രയെന്ന് അക്ഷരാർത്ഥത്തിൽ തിരിച്ചറിയുന്ന ഒരു ദിനം കൂടി കണ്മുൻപിൽ കടന്ന് പോയി. വരും ദിവസംങ്ങളിലും വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ചും, വഴിയോരങ്ങളിൽ അലയുന്നവർക്കും ഭക്ഷണ വിതരണം നടത്തുവാൻ  പ്രവർത്തകർ ആഗ്രഹിക്കുന്നു . പാസ്റ്റർ ജിക്സൺ ജെയിംസ് , പാസ്റ്റർ റെജി തോമസ്, പാസ്റ്റർ ഡെന്നി ഫിലിപ്പ് പാസ്റ്റർ ഷിബു മാത്യു,ബ്രദർ.ജെയിംസ് ഫിലിപ്പ്, ബ്രദർ.അനു ചെറിയാൻ ബ്രദർ ലിമിഷ്, ബ്രദർ ജസ്റ്റിൻ കുഞ്ചേറിയ തുടങ്ങിയവർ പങ്കെടുത്തു.ഫീഡ് ദ ഹംഗറി”  എന്ന ഈ പ്രവർത്തനത്തിൽ പങ്കാളികളാകാൻ താല്പര്യമുള്ളവർക്ക് കെ ഇ മഹാരാഷ്ട്ര ചാപ്റ്റർ പ്രതിനിധികളുമായി ബന്ധപ്പെടാവുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading