സി ഇ എം ഗുജറാത്ത് സെന്റർ താലന്തു പരിശോധന നടന്നു
ബറോഡ/ഗുജറാത്ത്: സി. ഇ. എം. ഗുജറാത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ സൗത്ത്, നോർത്ത് സോണുകളുടെ താലന്ത് പരിശോധന ഓഗസ്റ്റ് 11 ന് ബറോഡയിലും അഹ്‌മദാബാദിലുമായി നടന്നു. ഗുജറാത്ത് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ പി. വി. ബെന്നി, സെക്രട്ടറി പാസ്റ്റർ അലക്സാണ്ടർ വി. എ., സി. ഇ. എം. പ്രസിഡന്റ് പാസ്റ്റർ ടോണി വർഗീസ്, സി. ഇ. എം. സെക്രട്ടറി ബെഞ്ചമിൻ മാത്യു, കമ്മിറ്റി മെമ്പർമാരായ പാസ്റ്റർ റോബിൻ തോമസ്, റിജോ വർഗീസ്, ഗ്രെനൽ നെൽസൺ, റിബിൻ ബെന്നി എന്നിവർ സൗത്ത് സോൺ താലന്ത് പരിശോധനക്ക് നേതൃത്വം നൽകി. പാസ്റ്റർ എസ് ബൈജു, പാസ്റ്റർ വിജയ് തോമസ്, പാസ്റ്റർ അനിൽ കുമാർ, പാസ്റ്റർ എൽദോ കുര്യാക്കോസ് എന്നിവരുടെ സേവനം പ്രോഗാമിന്റെ വിജത്തിന് സഹായകമായി. ദമൻ,അങ്കലേശ്വർ, ഭറൂച്ച്, മക്കാർപുര, ഫത്തേഗഞ്ച്, ഹലോൾ , ആനന്ദ് എന്നീ സഭകൾ പങ്കെടുത്തു.
നോർത്ത് സോൺ താലന്ത് പരിശോധനക്ക് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഡേവിഡ് കെ യും ഗുജറാത്ത് സെന്റർ അസോസിയേറ്റ് സെന്റർ പാസ്റ്റർ പോൾ നാരായണനും അദ്ധ്യക്ഷത നിർവ്വഹിച്ചു. സബർമതി , റോയൽ, മെഹ്സാന, ഗാന്ധിധാം, മൊടാസ എന്നീ സഭകൾ താലന്ത് പരിശോധനയിൽ പങ്കെടുത്തു. വൈസ് പ്രസിഡന്റ് പാസ്റ്റർ ആശിഷ് ഫിലിപ്പ് , ജിബിൻ, ജോയൽ മാത്യു എന്നിവർ പ്രോഗ്രാമിനു നേതൃത്വം നൽകി .
ഇരുസ്ഥലങ്ങളിലും വിജയികളായവരെ സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു.