റ്റി.പി.എം ജയ്‌പൂർ: സുവിശേഷ പ്രസംഗം ജൂലൈ 14 മുതൽ

ജയ്‌പൂർ / (രാജസ്ഥാൻ): ദി പെന്തെക്കൊസ്ത് മിഷൻ ജയ്‌പൂർ സഭയുടെ (ഡൽഹി സെന്റർ) ആഭിമുഖ്യത്തിൽ സുവിശേഷ പ്രസംഗം ജൂലൈ 14 മുതൽ 17 വരെ ജയ്‌പൂർ വിദ്യാധര്‍ നഗർ സി ബ്ലോക്കിലെ സൈറ്റ് ബിയിൽ നടക്കും.
വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ വൈകിട്ട് 6 ന് സുവിശേഷ പ്രസംഗവും വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ രാവിലെ 7 ന് വേദപാഠം, 9 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗവും യുവജന സമ്മേളനവും നടക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.
വിവിധ സ്ഥലങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും യോഗത്തിൽ പങ്കെടുക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.