ക്രൈസ്‌തവ എഴുത്തുപുരയുടെ മാധ്യമ ശില്പശാല ഇന്ന് സമാപിക്കും

തിരുവല്ല: ക്രൈസ്‌തവ എഴുത്തുപുര ദിനപത്രത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഓൺലൈൻ മാധ്യമ ശില്പശാല ഇന്ന് സമാപിക്കും. ഇന്ത്യൻ സമയം 8 മുതൽ 9.30 വരെ നടക്കുന്ന ശില്പശാലയിൽ മലയാള മനോരമ സീനിയർ സബ് എഡിറ്റർ ജെയ്സൺ പാറക്കാട്ട് ആണ് ക്ലാസ് നയിക്കുന്നതു. ഇന്നലെ രാത്രി നടന്ന ശില്പശാലയിൽ 24 ന്യൂസിന്റെ അസിസ്റ്റന്റ് ന്യൂസ് എഡിറ്റർ ക്രിസ്റ്റീന ചെറിയാനാണ് ക്ലാസിന് നേതൃത്വം നൽകിയത്.
ലേഖനങ്ങൾ എഴുതുവാനും വാർത്തകൾ, ഫീച്ചറുകൾ, റിപ്പോർട്ടുകൾ, അഭിമുഖങ്ങൾ തയ്യാറാക്കുവാനും താൽപര്യമുള്ളവർക്ക് ഈ
സൗജന്യ അവസരം പ്രയോജനപ്പെടുത്താം. ക്ലാസ്സുകളുടെ അവസാന സമയം സംശയനിവാരണത്തിന് അവസരമുണ്ടയിരിക്കും. രണ്ടു ദിവസത്തെയും ക്ലാസ്സുകളിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതാണ്. സൂം പ്ലാറ്റ്ഫോമിലുടെയാണ് ക്ലാസുകൾ നടക്കുന്നത്. ഓൺലൈൻ രജിസ്ട്രേഷനിലൂടെയാണ് പഠന കളരിയിൽ പങ്കെടുക്കേണ്ടത്. രജിസ്ട്രേഷൻ ലിങ്ക് ചുവടെ ചേർക്കുന്നു.
Zoom Link
*https://us02web.zoom.us/j/88408299995*

Meeting ID : *884 0829 9995*
Passcode : *DBS2020*

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading