ഏറ്റവും അധിക പ്രമേഹരോഗികളുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യ
ന്യൂഡല്‍ഹി: ലോകത്തില്‍ ഏറ്റവും അധിക പ്രമേഹരോഗികളുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യയെന്ന് ഇന്ത്യന്‍ കൗൺസിൽ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ICMR ). 30 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ പ്രമേഹരോഗികളില്‍ 150 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായത്. മുതിര്‍ന്നവര്‍ക്കു പുറമേ കുട്ടികള്‍ക്കിടയിലും പ്രമേഹം വര്‍ധിക്കുന്നതായി ഐസിഎംആര്‍ വ്യക്തമാക്കി.
പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് രോഗബാധിതര്‍ കൃത്യമായ വ്യായാമം, നിശ്ചിത അളവിലുള്ള പോഷക ആഹാരം എന്നിവ ഉറപ്പാക്കണം. രക്തസമ്മര്‍ദ്ദം, ശരീരഭാരം, കൊഴുപ്പിന്റെ അളവ് എന്നിവ സാധാരണ നിലയില്‍ നിലനിര്‍ത്തണം.
പ്രമേഹമുള്ള കുട്ടികള്‍ക്ക് വിറ്റാമിനുകള്‍ അല്ലെങ്കില്‍ മിനറല്‍ സപ്ലിമെന്റുകള്‍ പതിവായി നല്‍കാമെന്നും ഐസിഎംആറിന്റെ നിര്‍ദേശങ്ങളില്‍ പറയുന്നു.




- Advertisement -