തുവയൂർ യൂത്ത് ക്യാമ്പിന് ഉജ്ജ്വല സമാപനം
അടൂർ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ തുവയൂർ യൂത്ത് ക്യാമ്പിന് ഉജ്ജ്വല സമാപനം.
മെയ് 24,25,26 തീയതികളിൽ തുവയൂർ സഭയിൽ വച്ച് നടന്ന ക്യാമ്പ് സ്റ്റേറ്റ് നാഷണൽ ചെയർമാനും സംസ്ഥാന ഓവർസിയറുമായ റവ.സി സി തോമസ് ഉത്ഘാടനം ചെയ്തു.
സൗജന്യ രജിസ്ട്രേഷൻ ഏർപ്പെടുത്തിയ ക്യാമ്പിൽ ആദ്യ ദിവസം 320 പേർ പങ്കെടുത്തു. അവസാന ദിവസം 470 പേർ രജിസ്റ്റർ ചെയ്തു. Metanoia( Trasformation through Christ) എന്നതായിരുന്നു തീം.
ആത്മീക ശുശ്രൂഷകൾ കൊണ്ടും വിഷയാവതരണങ്ങൾ കൊണ്ടും വ്യത്യസ്തത പുലർത്തിയ ക്യാമ്പിൽ 40 യുവാക്കൾ സ്നാനപ്പെടാൻ തീരുമാനം എടുത്തു. നിരവധി യുവതി – യുവാക്കൾ ആത്മസ്നാനം പ്രാപിക്കുകയും സുവിശേഷ വേലയ്ക്ക് സമർപ്പിക്കുകയും ചെയ്തു. 9 വിദ്യാർഥികൾ ജലസ്നാനം സ്വീകരിച്ചു. സ്റ്റേറ്റ് ഓവർസിയർ സ്നാന ശുശ്രൂഷ നിർവ്വഹിച്ചു.
പാസ്റ്റർ പ്രിൻസ് റാന്നി, പാസ്റ്റർ അനീഷ് തോമസ് എന്നിവർ ആത്മീക ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
ഡോ. ബെൻസിക്ക് മിറാൻഡ കൗൺസിലിംഗ് ക്ലാസുകൾ എടുത്തു. യുവാക്കൾ നേരിടുന്ന ചതിക്കുഴികൾ എന്ന വിഷയത്തിൽ പാസ്റ്റർ ജെയ്സ് പാണ്ടനാട് വിദ്യാർത്ഥികളുമായി സംവാദം നടത്തി. പാസ്റ്റർ എബനേസർ മുഹമ്മദ് തീം പ്രസൻ്റേഷൻ നടത്തി. അന്തർദേശീയ പത്രപ്രവർത്തകനും എഴുത്തുകാരനുമായ ശ്രീ. ജോൺ സാമുവേൽ കരിയർ ഗൈഡൻസ് ക്ലാസ് എടുത്തു. പൊതുയോഗങ്ങളിൽ പാസ്റ്റർ തോമസ് ഫിലിപ്പ് വെൺമണി, പാസ്റ്റർ അനിൽ കോടിത്തോട്ടം എന്നിവർ പ്രസംഗിച്ചു.
നൂറ് കണക്കിന് യുവാക്കൾ പങ്കെടുത്ത യുവജന റാലി ഏറെ വ്യത്യസ്തത പുലർത്തി.
അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് പാസ്റ്റർ വൈ റെജി, സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ സജി ജോർജ്, ചർച്ച് ഗ്രോത്ത് മിഷൻ ഡയറക്ടർ പാസ്റ്റർ വൈ ജോസ്, ചാരിറ്റി ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ പാസ്റ്റർ ഷിജു മത്തായി, വൈ പി ഇ വൈസ് പ്രസിഡൻ്റ് പാസ്റ്റർ മാത്യൂ ബേബി, പാസ്റ്റർ ബിനു വി ജോൺ, ജിബിൻ പൂവക്കാല എന്നിവർ ആശംസകൾ അർപ്പിച്ചു.
ഫ്ലെവി ഐസക്, സാം ജോൺ, മോസസ് ടൈറ്റസ്, ഡാനിയേൽ എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ആലപ്പുഴ, കോട്ടയം ഇടുക്കി, എറണാകുളം, കണ്ണൂർ എന്നീ ജില്ലകളിൽ നിന്നും യുവതി – യുവാക്കൾ പങ്കെടുത്തു. വൈ പി ഇ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ പി എ ജറാൾഡ് ക്യാമ്പിന് നേതൃത്വം നൽകി. സഭാ സെക്രട്ടറി ബ്രദർ എം ശാമുവേൽ കുട്ടി, ബ്രദർ സാം ബെഞ്ചമിൻ, വൈ പി ഇ സെക്രട്ടറി പ്രെയിസ് ഏബ്രഹാം എന്നിവർ സംഘാടനത്തിൽ സജീവമായി പ്രവർത്തിച്ചു.
ഒരു പ്രാദേശിക സഭ സംഘടിപ്പിച്ച ക്യാമ്പ് സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ദേയമായ പ്രോഗ്രാമായി മാറി.