ഫിലാദെൽഫിയ യൂത്ത് മൂവ്മെന്റിന്റെ (FYM) വാർഷിക ക്യാമ്പും നേതൃത്വ സമ്മേളനവും
വാർത്ത: ജോൺ മാത്യു ഉദയ്പൂർ
ഉദയ്പൂർ: രാജസ്ഥാൻ ഉദയപൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഫിലാദെൽഫിയ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഇന്ത്യയുടെ യുവജന സംഘടനയായ ഫിലാദെൽഫിയ യൂത്ത് മൂവ്മെന്റിന്റെ (FYM) ഈ വർഷത്തെ വാർഷിക ക്യാമ്പും നേതൃത്വ സമ്മേളനവും ജൂൺ 16 മുതൽ 19 തീയതികളിൽ ഉദയപൂരിൽ നടത്തപ്പെടുന്നതാണ്. “Refiner’s Fire” എന്ന വിഷയത്തെ ആസ്പദമാക്കി ദൈവദാസന്മാരായ ജോ തോമസ്, ബാംഗ്ലൂർ, പോൾ മാത്യൂസ് എന്നിവർ വചനം സംസാരിക്കുന്നതാണ്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സമ്മേളത്തിന്റെ തൽസമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്. FYM ടീം നേതൃത്വം നൽകുന്ന സംഗീത ശുശ്രൂഷയിൽ സഹോദരൻ മോസസ് ടെറ്റസും പങ്കെടുക്കുന്നതായിരിക്കും.