ദമ്തരി(റായ്പ്പൂർ): ദി ചർച്ച് ഓഫ് ഗോഡ്, ദമ്തരി സംഘടിപ്പിച്ച വി.ബി.എസ്സും യൂത് ക്യാമ്പും സമാപിച്ചു. മെയ് 09 മുതൽ 15 വരെ നടത്തിയ വി.ബി.എസ്സിൽ 400-ഓളം കുഞ്ഞുങ്ങൾ പങ്കെടുത്തു. ഏകദേശം 20ഓളം കുഞ്ഞുങ്ങൾ സ്നാനപ്പെടുവാൻ തീരുമാനം എടുത്തു, കൂടാതെ 40ഓളം കുഞ്ഞുങ്ങൾ കർത്താവിനെ സ്വന്ത രക്ഷിതാവായി സ്വീകരിക്കപ്പെടുവാനും ഇടയായി. എക്സൽ മിനിസ്ട്രിസ് ഡയറക്ടർ പാസ്റ്റർ ബിനു ജോസഫ് വടശ്ശേരിക്കര യുവജങ്ങൾക്കുള്ള ക്ലാസ്സുകൾ നയിച്ചു. റവ. ജെയിംസ് റാം ഉത്ഘാടനം ചെയ്ത വി.ബി.എസ്, എക്സൽ ടീമങ്ങളായ സനോജ് രാജ്, ലിബിനി സനോജ്, ബ്ലെസ്സൺ തോമസ്, സ്റ്റെഫിൻ എന്നിവർ നേതൃത്വം നൽകി.