കെ ഇ വഡോദര വി ബി എസ് 2022: രജിസ്ട്രേഷൻ ആരംഭിച്ചു
ബറോഡ: ക്രൈസ്തവ എഴുത്തുപുര ബറോഡ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗുജറാത്ത് ചാപ്റ്ററുമായി ചേർന്ന് നടക്കുന്ന കെ ഇ വഡോദര വി ബി എസ് 2022 ന്റെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ലൈറ്റ് ഓഫ് ദി വേൾഡ് എന്ന തീം ആസ്പദമാക്കിയാണ് പാഠ്യപദ്ധതികൾ. കുട്ടികളുടെ ഇടയിൽ ദീർഘ കാലങ്ങളായി പ്രവർത്തിച്ചുവരുന്ന ട്രാൻസ്ഫോർമേഴ്സ് ഇന്ത്യ എന്ന സംഘടനയാണ് വി ബി എസ് പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകുന്നത്. ജൂൺ 6 മുതൽ 8 തീയതികളിൽ രാവിലെ 9 മണി മുതൽ 12 വരെ ഐ പി സി വഡോദര വർഷിപ് സെൻ്ററിൽ വച്ചാണ് വിബിഎസ്. പരിമിതമായ സീറ്റുകൾ മാത്രമുള്ളതിനാൽ ഓൺലൈൻ വഴി എത്രയും വേഗം രജിസ്ട്രേഷൻ ചെയ്യുവാൻ സംഘാടകർ അറിയിച്ചു.
https://bit.ly/KE-VBS-2022