റ്റി.പി.എം ധരിവാൾ സെന്റർ കൺവൻഷൻ നാളെ മുതൽ

KE News Desk l New Delhi, India

ധരിവാൾ/(പഞ്ചാബ്): ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ പഞ്ചാബിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ ധരിവാൾ സെന്റർ കൺവൻഷൻ നാളെ മുതൽ ഏപ്രിൽ 3 ഞായർ വരെ ധരിവാൾ ബിദ്ധിപൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.
കണ്‍വൻഷന് മുന്നോടിയായി മാർച്ച് 27 ന് ധരിവാൾ സെന്റർ ഫെയ്ത്ത് ഹോമിൽ നിന്നും ശുഭ്രവസ്ത്രധാരികളായ നൂറുകണക്കിന് ശുശ്രൂഷകരും വിശ്വാസികളും സുവിശേഷ വിളംബര റാലിയിൽ പങ്കെടുത്തു.
വ്യാഴാഴ്‌ച മുതൽ ശനിയാഴ്‌ച വരെ വൈകിട്ട് 6 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 10 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം എന്നിവ നടക്കും.
കണ്‍വൻഷന്റെ അനുഗ്രഹത്തിനായി കണ്‍വൻഷന്റെ ആരംഭ ദിവസം മുതൽ സമാപന ദിവസം വരെ 24 മണിക്കൂര്‍ പ്രയർ ചെയിനും ഉപവാസ പ്രാർത്ഥനയും നടക്കും.
ചീഫ് പാസ്റ്റർന്മാരും സെന്റർ പാസ്റ്റർന്മാരും വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ ഗാനങ്ങൾ ആലപിക്കും.
പ്രസംഗം തത്സമയം വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് അമൃത്സർ, ഫരീദ്കോട്ട്, ജലന്തർ, ലുധിയാന, മൊഹാലി പഠാൻകോട്ട്, ഹരിയാനയിലെ കലനൗർ, അമ്പാല തുടങ്ങി ധാരിവാൾ സെന്ററിലെ 36 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗവും നടക്കും. വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കും.

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading