കൊട്ടാരക്കര മേഖലാ പി. വൈ. പി. എ. പ്രവർത്തനോത്ഘാടനവും സംഗീതസന്ധ്യയും
കൊട്ടാരക്കര: കൊട്ടാരക്കര മേഖലാ പി. വൈ. പി. എ. 2022-25 വർഷങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണ സമിതിയുടെ പ്രവർത്തന ഉത്ഘാടനം മാർച്ച് 27 ഞായർ വൈകിട്ട് 5:30 മുതൽ 8:30 വരെ ബേർശേബ ഗ്രൗണ്ടിൽ വെച്ച് നടക്കും. ഐ. പി. സി. കൊട്ടാരക്കര മേഖലാ പ്രസിഡൻ്റ് പാസ്റ്റർ ബെഞ്ചമിൻ വർഗീസ് ഉത്ഘാടനം ചെയ്യുന്ന യോഗത്തിൽ പാസ്റ്റർ ഫിലിപ്പ് പി. തോമസ് മുഖ്യസന്ദേശം നൽകും.
സമ്മേളനത്തിൽ പി. വൈ. പി. എ. കേരളാ സംസ്ഥാന സെക്രട്ടറി ഇവാ: ഷിബിൻ ജി. ശാമുവൽ രചന നിർവഹിച്ച “പി. വൈ. പി. എ. ചരിത്രപഥങ്ങളിലൂടെ” എന്ന പുസ്തകം പ്രശസ്ത സാമൂഹിക ചരിത്രകാരൻ ഡോ: വിനിൽ പോൾ പ്രകാശനം ചെയ്യും. മേഖലാ പി. വൈ. പി. എ. കൊയറിൻ്റെ നേതൃത്വത്തിൽ സംഗീത സന്ധ്യ ഉണ്ടായിരിക്കുന്നതാണ്.


- Advertisement -

Comments are closed.