സാഹിത്യ സംഗമവും ജോർജ് മത്തായി പുരസ്‌കാര സമർപ്പണവും ഇന്ന് തിരുവല്ലയിൽ

സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ , മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ്, മാത്യു ടി തോമസ് എം എൽ എ എന്നിവർ മുഖ്യാതിഥികൾ

Kraisthava Ezhuthupura News

തിരുവല്ല : സഭാ ഭേദമെന്യേ ലോകമെമ്പാടും പാർക്കുന്ന മലയാളി പെന്തക്കൊസ്തു മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ
ഗ്ലോബൽ മലയാളി പെന്തക്കൊസ്തു മീഡിയ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സാഹിത്യ സംഗമവും ജോർജ് മത്തായി പുരസ്‌കാര സമർപ്പണവും ഇന്ന് (മാർച്ച്‌ 19) വൈകിട്ട് 5 മണിക്ക് തിരുവല്ല വൈ എം സി എ ഹാളിൽ നടക്കും.

പ്രമുഖ ക്രൈസ്തവ മാധ്യമ പ്രവർത്തകനും ജീവ കാരുണ്യ രംഗത്തെ സജീവ സാന്നിധ്യവും ആയിരുന്ന ബ്രദർ ജോർജ് മത്തായി സി പി എ യുടെ സ്മരണക്കായി ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ ബ്രദർ സി വി മാത്യുവിനു സമ്മാനിക്കും. അസോസിയേഷൻ ചെയർമാൻ പാസ്റ്റർ പി ജി മാത്യൂസ് അധ്യക്ഷത വഹിക്കും.

പ്രശസ്ത പത്രപ്രവർത്തകനും മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടറുമായ തോമസ് ജേക്കബ് മുഖ്യ പ്രഭാഷണം നടത്തും. ജോൺസൺ മേലേടം (ഡാളസ്സ്) ആമുഖ സന്ദേശം നൽകും. ജോർജ് മത്തായിയുടെ അനുഭവങ്ങളും പ്രമുഖരുടെ ഓർമ്മക്കുറിപ്പുകളും അടങ്ങുന്ന പുസ്തകം ‘ഉപദേശിയുടെ മകൻ ‘ മുൻ മന്ത്രി മാത്യു ടി തോമസ് എം എൽ എ പ്രകാശനം ചെയ്യും. വിവിധ സഭാ നേതാക്കൾ, മാധ്യമ പ്രവർത്തകർ, എഴുത്തുകാർ, അഭ്യൂദയകാംക്ഷികൾ എന്നിവർ പങ്കെടുക്കുമെന്ന്
ജനറൽ സെക്രട്ടറി
ഷിബു മുള്ളംകാട്ടിൽ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading