റ്റി.പി.എം ചെന്നൈ സാർവ്വദേശീയ കണ്‍വൻഷൻ മാർച്ച്‌ 9 മുതൽ

KE News Desk l London, UK

ചെന്നൈ: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ഏറ്റവും വലിയ ആത്മീയ സംഗമമായ ചെന്നൈ സാർവ്വദേശീയ കണ്‍വൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും മാർച്ച്‌ 9 മുതൽ 13 വരെ ചെന്നൈ താമ്പരത്തിനു സമീപം ഇരുമ്പല്ലിയൂർ സഭ ആസ്ഥനത്ത് നടക്കും.
ബുധനാഴ്‌ച മുതൽ ശനിയാഴ്ച വരെ വൈകിട്ട് 6 ന് സുവിശേഷ പ്രസംഗവും
വ്യാഴാഴ്ച മുതൽ സ്തോത്ര പ്രാർത്ഥന, ബൈബിൾ ക്ലാസ്, പൊതുയോഗം, കാത്തിരിപ്പ് യോഗം, യുവജന മീറ്റിംഗ് എന്നിവയും കുട്ടികൾക്കായി പ്രത്യേക യോഗങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ സംയുക്ത വിശുദ്ധ സഭായോഗവും വൈകിട്ട് 6 ന് പ്രത്യേക രോഗശാന്തി ശുശ്രൂഷയും നടക്കും. സഭയുടെ സീനിയർ പാസ്റ്റർന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ വിവിധ ഭാഷകളിൽ ഗാനങ്ങൾ ആലപിക്കും. പ്രസംഗം തത്സമയം വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തും.
മാർച്ച്‌ 8 മുതൽ 9 വരെ ശുശ്രൂഷക സമ്മേളനവും മാർച്ച്‌ 14 ന് പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും സഭയുടെ വാർഷിക ജനറൽബോഡി യോഗവും നടക്കും.
സാർവ്വദേശീയ കണ്‍വൻഷന്റെയും പ്രത്യേക ദൈവിക രോഗശാന്തി ശുശ്രൂഷയുടെയും അനുഗ്രഹത്തിനായി മുഴു ലോകത്തിലുമുള്ള റ്റിപിഎം സഭകളിൽ ഉപവാസ പ്രാർത്ഥനയും ചെന്നൈയിലെ സഭ ആസ്ഥനത്ത് ‘ഗ്രേസ് ഹാളില്‍’ കണ്‍വൻഷന്റെ ആരംഭ ദിവസം മുതൽ സമാപന ദിവസം വരെ 24 മണിക്കൂര്‍ പ്രയർ ചെയിനും ഉപവാസ പ്രാർത്ഥനയും നടക്കും.
സർക്കാരിന്റെ കോവിഡ് മാനദണ്ഡം പ്രകരമാണ് യോഗങ്ങൾ. വിവിധ ഭാഗങ്ങളിൽ നിന്നും ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും. ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യു, ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം റ്റി തോമസ്, അസോസിയറ്റ് ഡെപ്യൂട്ടി ചീഫ് പാസ്റ്റർ ജി ജെയം എന്നിവർ കൺവൻഷന് നേതൃത്വം നൽകും. വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കും.

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading