മാരാമൺ കൺവൻഷന് പമ്പ മണപ്പുറത്ത് തുടക്കമായി

KE News Desk l Kozhencherry, Kerala

മാരാമൺ: ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സഭാ സമ്മേളനമായ മാരാമൺ കൺവെൻഷന് പമ്പ മണപ്പുറത്ത് തുടക്കമായി. നൂറ്റി ഇരുപത്തിയേഴാമത് കൺവെൽഷൻ മാർത്തോമ സഭാ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മർത്തോമ മെത്രാപ്പൊലീത്ത ഉത്ഘാടനം ചെയ്തു. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ വിദേശ മിഷണറിമാർ ഇത്തവണ യോഗത്തിൽ സാന്നിധ്യമറിയിച്ചു.
ഏഴു പകലുകൾ നീണ്ടു നിൽക്കുന്ന ആത്മീയ സംഗമത്തിന് ഗാനശുശ്രൂഷയോടെ ആണ് തുടക്കമായത്. വിവിധ സഭാധ്യക്ഷൻമാർക്ക് പുറമേ രാഷ്ട്രീയ – സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും ഉത്ഘാടന ചടങ്ങിൽ പങ്കെടത്തു. 20 ന് ഉച്ചയ്ക്കുശേഷം നടക്കുന്ന യോഗത്തോടെ കൺവെൻഷൻ സമാപിക്കും.മാര്‍ത്തോമ്മാ സഭയുടെ നവീകരണ പാരമ്പര്യത്തിന്‍റെയും സുവിശേഷീകരണത്തിലൂടെ  ഒത്തു ചേരലാണ് മാരാമണില്‍ എല്ലാവര്‍ഷവും  നടക്കുന്ന  മഹായോഗം.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading